
കോയമ്പത്തൂർ കടൽക്കാഴ്‌ചകളുടെ കൗതുകവുമായി 'ദി ഓഷ്യൻ അണ്ടർവാട്ടർ ടണൽ' പ്രദർശനം തുടങ്ങി, കൊഡീസിയ മൈതാനത്ത് നടി നിക്കി ഗിൽറാണി ഉദ്ഘാടനംചെയ്‌തു. മത്സ്യകന്യകയും റോബോട്ടിക്സ് നായ്ക്കുട്ടികളും ഉൾപ്പെടെയുള്ളവ മേളയിലെ ആകർഷണമാണ്.
250 അടി നീളത്തിൽ തീർത്ത ഗ്ലാസ് തുരങ്കത്തിനുമുകളിൽ, കടൽവെള്ളത്തിൽ നീന്തിത്തുടിക്കുന്ന മീനുകളെ കണ്ട് അതിനടിയിലൂടെ യാത്ര നടത്താം.
10 രൂപമുതൽ അടുക്കളസാധനങ്ങൾ വാങ്ങാം. 100 രൂപമുതൽ കുത്താമ്പുള്ളി ബെഡ്ഷീറ്റുകൾ കിട്ടും. ഫർണിച്ചറിനു വിലക്കുറവുമുണ്ട്. കേടായ ഏത് ഇലക്ട്രിക് ഉപകരണങ്ങളും 2,000 രൂപയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്‌ത് ഓട്ടോമാറ്റിക് എയർകുളർ വാങ്ങാം.
അഞ്ചുവയസ്സിനുമുകളിലുള്ളവർക്ക് 150 രൂപയാണ് ടിക്കറ്റ് ചാർജ്. പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10വരെയും അവധിദിനങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10വരെയുമാണ് പ്രവേശനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group