സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
Share  
2025 Jun 08, 11:38 AM
SANTHI

നെടുങ്കണ്ടം∙ നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഇടുക്കി രാമക്കൽമേട് സന്ദർശിക്കാനെത്തിയ നാലംഗ സംഘത്തിലെ മധുര സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്.


വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഭാഗ്യവശാൽ, യുവാവ് ഒരു പാറയിൽ പിടിച്ച് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി സുരക്ഷിതമായി മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. യുവാവ് കുടുങ്ങിയ പാറയ്ക്ക് താഴെയായി വലിയ രണ്ട് കയങ്ങളുണ്ടായിരുന്നത് സ്ഥിതി കൂടുതൽ അപകടകരമാക്കിയിരുന്നു.


തുടർക്കഥയാകുന്ന അപകടങ്ങൾ


തൂവൽ വെള്ളച്ചാട്ടം അപകടങ്ങളുടെ കൂടാരമായി മാറുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവിടെ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി സഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ടായിട്ടും ഇത് അവഗണിച്ച് പലരും വെള്ളത്തിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നാട്ടുകാർ അഭ്യർത്ഥിച്ചു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry