ഓസ്ട്രേലിയൻ പാർലമെൻ്റ് പ്രതിനിധിസംഘം തലശ്ശേരി സന്ദർശിച്ചു

ഓസ്ട്രേലിയൻ പാർലമെൻ്റ് പ്രതിനിധിസംഘം തലശ്ശേരി സന്ദർശിച്ചു
ഓസ്ട്രേലിയൻ പാർലമെൻ്റ് പ്രതിനിധിസംഘം തലശ്ശേരി സന്ദർശിച്ചു
Share  
2025 Jun 07, 09:15 AM
aol

തലശ്ശേരി: സ്പീക്കർ എ.എൻ. ഷംസീറിൻ്റെ ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയൻ എം.പി.മാരുടെ പ്രതിനിധി സംഘം തലശ്ശേരി സന്ദർശിച്ചു. 67-ാമത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറൻസ് 2024 നവംബറിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്നിരുന്നു. കേരളത്തെ പ്രതിനിധാനംചെയ്ത് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തിരുന്നു.


സന്ദർശനവേളയിൽ ഓസ്ട്രേലിയൻ പാർലമെൻ്റ് അംഗങ്ങളെ കേരളം സന്ദർശിക്കാനും ഇവിടത്തെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടാനും ക്ഷണിച്ചിരുന്നു. പ്രസ്തു‌ത ക്ഷണം സ്വീകരിച്ച് കേരള സന്ദർശനത്തിന്റെ ഭാഗമായി തലശ്ശേരിയിലും സംഘം എത്തി. പൈതൃകനഗരി തലശ്ശേരിയുടെ ചരിത്രപ്രാധാന്യവും ടൂറിസം ഡെസ്റ്റിനേഷനുകളും സ്‌പീക്കർ അവരുമായി പങ്കുവെക്കുകയുണ്ടായി. തലശ്ശേരി കോട്ട, ഗുണ്ടർട്ട് മ്യൂസിയം, സെയ്ന്റ് ആംഗ്ലിക്കൻ ചർച്ച്, ജവാഹർ ഘട്ട്, കടൽപ്പാലം, മലബാർ കാൻസർ സെന്റർ, തായലങ്ങാട് സ്ട്രീറ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ഓസ്ട്രേലിയൻ സന്ദർശനവേളയിൽ ഓ‌സ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ കൈയൊപ്പ് ചാർത്തി നൽകിയ ക്രിക്കറ്റ് ബാറ്റും ബോളും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രദർശനവസ്തു‌വായി വെച്ചത് ഏറെ അഭിമാനത്തോടെയാണ് അവർ നോക്കിക്കണ്ടത്.


കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രത്യേകിച്ച് തലശ്ശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഒരു ടൂറിസം ഹബ് രൂപപ്പെടുത്തുന്നതിൻ്റെ സാധ്യതകളും തലശ്ശേരി നഗരസഭാ ഹാളിൽ വെച്ച് നടന്ന ചർച്ചയിൽ വിഷയമായി. നോർത്തേൺ മെട്രോ പൊളിറ്റൻ റീജയൺ അംഗം ഷീ വാട്ട് എം.പി, ഡെപ്യൂട്ടി ഗവ. വിപ്പ് ബെലിൻ്റ വിൽസൺ എം.പി., ഒ ലജിസ്ട്രേറ്റീവ് കൗൺസിൽ ഗവ. വിപ്പ് ലീ ടാർലാമിസ് എം.പി. എന്നിവരാണ് സംഘാംഗങ്ങൾ. തലശ്ശേരി നഗരസഭ സന്ദർശിച്ച പ്രതിനിധിസംഘത്തെ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണിയും നഗരസഭാ സെക്രട്ടറിയും കൗൺസിലർമാരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan