
കല്പറ്റ : കൈനാട്ടി പരമപ്രഭാ പൊതുഗ്രന്ഥാലയം സാമൂഹികസേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. സ്‌കൂൾകുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണംചെയ്യുക. കിടപ്പുരോഗികൾക്ക് സഹായമെത്തിക്കുക. നിർധന-നിരാലംബ കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഉദാരമതികളായ ജനങ്ങളുടെ സഹായത്തോടെയാണ് ഇവയൊക്കെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൈനാട്ടി ശ്രീശങ്കര വിദ്യാലയത്തിലെ കുട്ടികൾക്ക് നോട്ടുപുസ്‌തകങ്ങൾ നൽകി കല്പറ്റ ബാറിലെ മുതിർന്ന അഭിഭാഷകനും മലബാർ ദേവസ്വം ബോർഡ് മുൻചെയർമാനുമായ പി. ചാത്തുക്കുട്ടി നിർവഹിച്ചു.
വിദ്യാലയം സെക്രട്ടറി എം.പി. സുബ്ബറാവു അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, അഡ്വ. പി. സുരേഷ്, പി. സുധ, എം.വി. അനൂപ, ശ്വേത പി. നായർ, സി. അബ്‌ദുൽസലാം, എം.പി. ജ്യോത്സന തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group