
പോത്തൻകോട് : വെള്ളാണിക്കൽ പാറമുകൾ ഓർമ്മ പച്ചത്തുരുത്ത് ഉദ്ഘാടനവും ഒരു തൈ നടാം കാംപെയ്‌ൻ ലോഗോ പ്രകാശനവും നവകേരളം കർമപദ്ധതി സംസ്ഥാന കോഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി.എൻ. സീമ ആദ്യ തൈനട്ട് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ. അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. അനിതകുമാരി, പഞ്ചായത്തംഗങ്ങളായ എസ്. അബിൻദാസ്, ഷാഹിദാ ബീവി, നയന വി.ബി. ഗോപകുമാർ, വർണ്ണ ലതീഷ്, കെ.പി. പുരുഷോത്തമൻ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്ഷാഫി, അസിസ്റ്റന്റ് സെക്രട്ടറി അൻവർ, കൃഷി ഓഫീസർ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മലയിൽക്കോണം സുനിൽ, ആർ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ജാംബ, പേര, മാവ്, പ്ലാവ് എന്നിങ്ങനെ 30 തൈകൾ നട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group