ക്യൂൻസ് റോഡിന് ഇനി ദീപപ്രഭ

ക്യൂൻസ് റോഡിന് ഇനി ദീപപ്രഭ
ക്യൂൻസ് റോഡിന് ഇനി ദീപപ്രഭ
Share  
2025 Jun 06, 10:02 AM
janashabdam

വടകര: വടകര കുഞ്ഞിരാമൻ വക്കീൽ റോഡിൽ (ക്യൂൻസ് റോഡ്) അലങ്കാരവിളക്കുകൾ മിഴിതുറന്നു. ന്യൂ ഇന്ത്യ ഹോട്ടൽമുതൽ ക്രിസ്ത്യൻപള്ളി റോഡുവരെയാണ് അലങ്കാരവിളക്കുകൾ സ്ഥാപിച്ചത്. വ്യാപാരികളുടെ സഹായത്തോടെ ഇവിടെ ചെടിച്ചട്ടികളും സ്ഥാപിച്ചു. രണ്ടിന്റെയും സമർപ്പണം പരിസ്ഥിതിദിനത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു നിർവഹിച്ചു. നേരത്തേ കൊരുപ്പുകട്ടകൾ പാകി നവീകരിച്ച റോഡിൽ വിളക്കുകൾ സ്ഥാപിക്കുമെന്ന് അന്നുതന്നെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ വൈകി. ഇപ്പോൾ നഗരസഭ നേരിട്ട് ഫണ്ട് ചെലവഴിക്കാതെ പരസ ഏജൻസി വഴിയാണ് വിളക്കുകൾ സ്ഥാപിച്ചത്. വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതിബില്ല് അടയ്ക്കൽ, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഏജൻസി ചെയ്യും. ഈ വിളക്കുകാലുകളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചാണ് ഏജൻസി ചെലവായ തുക സമാഹരിക്കുക.


നിലവിൽ ഒരുഭാഗത്ത് ക്യൂൻസ് ഹോട്ടൽ ജങ്ഷൻവരെയാണ് വിളക്ക് സ്ഥാപിച്ചത്. ഗോകുലം ടവർവരെയുള്ള ഭാഗത്തും വിളക്കുകളും ചെടിച്ചട്ടികളും സ്ഥാപിക്കും. പുതിയ സ്റ്റാൻഡ് റോഡ്, പഴയ സ്റ്റാൻഡ് പരിസരം, മാർക്കറ്റ് റോഡ്, ഒന്തം മേൽപ്പാലം പരിസരം തുടങ്ങിയ റോഡുകളിലും ഇതേമാതൃകയിൽ വിളക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 916 എന്ന ഏജൻസിയാണ് ഇതിനുള്ള കരാറെടുത്തത്. കൗൺസിൽ അംഗീകാരത്തോടെയാണ് ഈ പദ്ധതി തീരുമാനിച്ചതെന്നും പരസ്യവരുമാനത്തിൽനിന്നുള്ള ഒരുവിഹിതം നഗരസഭയ്ക്ക് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്‌സൺ കെ.പി. ബിന്ദു പറഞ്ഞു.


വിളക്ക് സ്വിച്ച് ഓൺ ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷനായി. രാജിന പതേരി, എ.പി. പ്രജിത, പി. സജീവ് കുമാർ, സിന്ധു പ്രേമൻ, എം. ബിജു പ്രേമകുമാരി, വിനോദൻ, അബ്‌ദുൾ സലാം, എൻ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. നഗരസഭയുടെ നെറ്റ് സീറോ കാർബൺ കാംപെയ്ൻ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വ്യാപാരികൾ വഴിയോരത്ത് ചെടിച്ചട്ടി സ്ഥാപിച്ചത്.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan