രക്ഷകരായി കെഎസ്‌ആർടിസി ജീവനക്കാർ

രക്ഷകരായി കെഎസ്‌ആർടിസി ജീവനക്കാർ
രക്ഷകരായി കെഎസ്‌ആർടിസി ജീവനക്കാർ
Share  
2025 Jun 06, 10:01 AM
janashabdam

കാഞ്ഞിരപ്പള്ളി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ രക്ഷകരായി. വ്യാഴാഴ്‌ച രാവിലെ 10-നായിരുന്നു സംഭവം. കുമളിയിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന എറണാകുളം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് മുണ്ടക്കയം സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് അല്പനേരം കഴിഞ്ഞപ്പോഴാണ് യാത്രക്കാരൻ സഞ്ജയ് എന്ന യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


ജീവനക്കാർ കാര്യം തിരക്കിയപ്പോൾ നെഞ്ചുവേദനയുണ്ടായെന്ന് അറിയിച്ചതോടെ ബസ് മറ്റിടങ്ങളിൽ നിർത്താതെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകി സഞ്ജയ്‌യുടെ ബോധം തെളിഞ്ഞതോടെയാണ് ബസ്‌യാത്ര തുടർന്നത്.


പാമ്പനാറിൽനിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സഞ്ജയ്. ബസിലെ ഡ്രൈവർ പി.എച്ച് നജുമുദ്ദീനും കണ്ടക്‌ടർ എസ്.ഡി. ജോഷിയും ചേർന്നാണ് യുവാവിന് രക്ഷകരായത്.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan