പരിസ്ഥിതി ദിനാചരണം: മണ്ണും മനുഷ്യനും കൈകോർത്തു

പരിസ്ഥിതി ദിനാചരണം: മണ്ണും മനുഷ്യനും കൈകോർത്തു
പരിസ്ഥിതി ദിനാചരണം: മണ്ണും മനുഷ്യനും കൈകോർത്തു
Share  
2025 Jun 06, 09:56 AM
janashabdam

അങ്ങാടിപ്പുറം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അങ്ങാടിപ്പുറം യൂണിറ്റ് പരിയാപുരം ഫാത്തിമ യുപി സ്‌കൂളിലേക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്‌തു. ചടങ്ങിൽ അങ്ങാടിപ്പുറം യൂണിറ്റ് (പ്രസിഡന്റ് റോയ് റോയൽ വിദ്യാർഥികൾക്കു നൽകി ഉദ്ഘാടനം ചെയ്തു.


തിരൂർക്കാട് അൽ മദ്രസത്തുൽ ഇലാഹിയ ലോക പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ടുകൊണ്ട് റിട്ട. പ്രഥമാധ്യാപകൻ പി.എ.എം. അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്‌തു. പുതിയങ്ങാടി ഉമർ, സി.എച്ച്. സലീം, മദ്രസാ അധ്യാപകരായ ഇ. ഇർഷാദ്, റുഖിയ എന്നിവർ നേതൃത്വം നൽകി.


സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വലമ്പൂർ യൂണിറ്റ് സെക്രട്ടറി രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു വിജയൻ സ്മ‌ാരക വായനശാല പ്രവർത്തകരുമായി ചേർന്നാണ് 10 വൃക്ഷത്തൈകൾ നട്ടത്. ഡോ. എ. മുഹമ്മദ്, യൂണിറ്റ് ട്രഷറർ അനസ്ബാബു സോമൻ, മുഹമ്മദാലി, അസീസ്, വായനശാല സെക്രട്ടറി ജയകൃഷ്‌ണൻ, വിനോദ് കുമാർ, സജി എന്നിവരും നാട്ടുകാരും പങ്കാളികളായി.


വില്ലേജിലെ കുന്നത്ത്പടി, ഒരാടംപാലം, എറാംന്തോട് ഭാഗങ്ങളിൽ മറ്റു മൂന്ന് ഗ്രൂപ്പായി മുൻ സെക്രട്ടറി പ്രേമസുന്ദരൻ, യൂണിറ്റ് പ്രസിഡന്റ് ഹമീദ്, റഷീദ് പേരയിൽ എന്നിവരുടെ നേതൃത്വത്തിലും വൃക്ഷത്തൈകൾ നട്ടു.


പെൻഷനേഴ്സ് യൂണിയൻ വലമ്പൂർ യൂണിറ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്ങാടിപ്പുറം ഏറാന്തോട് മേനോൻപടി ഭാഗത്ത് വൃക്ഷത്തൈ നട്ട് മുൻ പഞ്ചായത്തംഗം കെ.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്‌തു. കെ. മോഹനദാസ്, ടി. പ്രേമസുന്ദരൻ എന്നിവർ പങ്കെടുത്തു.


തരകൻ ഹയർസെക്കൻഡറി സ്‌കൂളിൽ അങ്ങാടിപ്പുറം സർവീസ് ബാങ്ക് പ്രസിഡന്റ് വാക്കാട്ടിൽ സുനിൽ ബാബു ഫലവൃക്ഷത്തൈ നട്ടു. വൈസ് പ്രസിഡന്റ് ബേബി വാത്താച്ചിറ, സെക്രട്ടറി പി. മനോജ്, സ്‌കൂൾ മാനേജർ വി.കെ. വേണുഗോപാലൻ, പ്രഥമാധ്യാപിക ഐ. രാജശ്രീ, സി. നോബിൾ എന്നിവർ പങ്കെടുത്തു.


തരകൻ ഹയർസെക്കൻഡറി സ്‌കൂളിൽ അങ്ങാടിപ്പുറം സർവീസ് ബാങ്ക് പ്രസിഡന്റ് വാക്കാട്ടിൽ സുനിൽ ബാബു ഫലവൃക്ഷത്തൈ നട്ടു. വൈസ് പ്രസിഡന്റ് ബേബി വാത്താച്ചിറ, സെക്രട്ടറി പി. മനോജ്, സ്‌കൂൾ മാനേജർ വി.കെ. വേണുഗോപാലൻ, പ്രഥമാധ്യാപിക ഐ. രാജശ്രീ, സി. നോബിൾ എന്നിവർ പങ്കെടുത്തു.


പെരിന്തൽമണ്ണ ഗേൾസ് സ്കൂ‌ളിൽ എൻഎസ്എസ്, എൻജിസി, ജെആർസി അംഗങ്ങൾ പെരിന്തൽമണ്ണ ടൗണിലൂടെ പരിസ്ഥിതിസംരക്ഷണ റാലി നടത്തി. അസംബ്ലിയിൽ പരിസ്ഥിതസംരക്ഷണ പ്രതിജ്ഞയെടുത്തു. പെരിന്തൽമണ്ണ മദേഴ്സ‌് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ പരിസ്ഥിതി പ്രവർത്തകനായ ബാലകൃഷ്ണ‌ൻ ആനമങ്ങാട് തൈകൾ വിതരണം ചെയ്യുന്നു. മദേഴ്‌സ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്‌ടർ അബ്‌ദുൽ മുജീബ് മീരാസാഹിബ്, 'കൂടെ' വനിതാ കൂട്ടായ്‌മ ഭാരവാഹികളായ ഡോ. ഫെബിന, റുക്കിയ, അഡ്വ. ഇന്ദിര എന്നിവരും പങ്കെടുത്തു


മേലാറ്റൂർ : മൺമറഞ്ഞ യൂത്ത് ലീഗ് നേതാവ് പി.എം. ഹനീഫിന്റെ


ഓർമക്കായി ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ട് മേലാറ്റൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് തൈ നട്ടു. കെ.പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി. മുൻഷിർ, കെ.വി. ഉമ്മർ, എ.ടി. ഷജീബ്, അനസ് മണ്ണിൽ, ഷാഫി എടയാറ്റൂർ എന്നിവർ നേതൃത്വം നൽകി.


എടപ്പറ്റ : പാതിരിക്കോട് യുവധാര ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ പരിസരവും ക്ഷീരസംഘം സോസൈറ്റി, കുരിശ് പരിസരവും ശുചീകരിച്ച് ഗ്രന്ഥശാലാ പ്രവർത്തകർ. വി.എസ്. മത്തായി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.


എ.എൻ. പ്രദീപ്, വിജിത് വിജയൻ, കെ. കേശവൻ, പ്രജില എന്നിവർ പ്രസംഗിച്ചു.


മേലാറ്റൂർ : ചോലക്കുളം ടിഎം ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിൽ


ഒരാഴ്ച‌ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂ‌ൾ മാനേജർ മാത്യൂ സെബാസ്റ്റ്യൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ജെആർസി, കബ്ബ് ബുൾബുൾ, ഹരിതകർമ്മസേന എന്നിവയുടെ നേത്യത്വത്തിൽ പ്രകൃതിസംരക്ഷണ സന്ദേശറാലിയും പച്ചക്കറിത്തോട്ട ശാക്തീകരണവും നടന്നു. സ്കൂ‌ൾ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപിക കെ. വനജ ടീച്ചറുടെ നേത്യത്വത്തിൽ തുടക്കം കുറിച്ചു. അധ്യാപകരായ സി.എച്ച്. മുസ്ബിൻ, എൻ. സുകന്യ, കെ.ആർ. അഖിൽ, എൻ. ജസ്‌നി, എ. ശിശിര, വി. ശ്രീജ, കെ. നയന എന്നിവർ പങ്കെടുത്തു.


പട്ടിക്കാട്: കീഴാറ്റൂർ തച്ചിങ്ങനാടം കൃഷ്‌ണ യുപി സ്‌കൂളിൽ വൃക്ഷത്തൈ വിതരണവും വിത്ത് വിതരണവും ബോധവത്കരണക്ലാസും നടത്തി. കീഴാറ്റൂർ കൃഷി ഓഫീസർ നസ്‌മി അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക പി.സി. റസിയ അധ്യക്ഷത വഹിച്ചു. ടി. രാജീവ്, സ്‌കൂൾ മാനേജർ വി. ബിജുമോൻ, സി, കാഞ്ചന എന്നിവർ പ്രസംഗിച്ചു.


പട്ടിക്കാട് : മുള്ളാകുർശ്ശി എം.ടി. മമ്മി ഹാജി സ്‌മാരക വായനശാല സസ്യകൃഷി ആരംഭിച്ചു. പരിസ്ഥിതിദിന പോസ്റ്റർ പ്രദർശനവും നടത്തി. നാഷണൽ സർവീസ് സൊസൈറ്റി ചെയർമാൻ കെ. ഫിറോസ്ഖാൻ ഉദ്ഘാടനം ചെയ്തുതു. വായനശാല പ്രസിഡൻ്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോക്കാട്ടിൽ കൃഷ്‌ണൻ, കോക്കാട്ടിൽ കോത, സി. ഹംസ എന്നിവർ പ്രസംഗിച്ചു.


മങ്കട: ലോക പരിസരദിനവുമായി ബന്ധപ്പെട്ട് മങ്കട ഗവ. ഹൈസ്കൂളിൽ ഹരിതപാർമെന്റ്റ് നടന്നു. പ്രഥമാധ്യാപിക പി. കൈറോജ പരിസ്ഥിതി സന്ദേശം നൽകി. എം.കെ. അമൻ ഷബീർ, ജംന മറിയം എ. ഫെല്ല ഹനാൻ, എം. ദേവനന്ദ, സി. അരവിന്ദ് എന്നിവർ ക്ലാസെടുത്തു. മങ്കട, വടക്കാങ്ങര ടാലൻറ് പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.


കുട്ടികൾ കൊണ്ടുവന്ന വിവിധ ചെടിച്ചട്ടികൾ ഭംഗിയായി ചേർത്തുവെച്ച് പുന്തോട്ടം നിർമ്മിച്ചു. പ്രിൻസിപ്പൽ മുഹമ്മദലി നേത്യത്വംനൽകി. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേയുള്ള സന്ദേശം സിസിഎ കൺവീനർ രജീഷ് അവതരിപ്പിച്ചു. പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം എന്നിവ നടന്നു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan