
തൊടുപുഴ ലോക പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായി ഫാർമേഴ്‌സ് ക്ലബ്ബിൻറെയും കിസ്സാൻ സർവീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ സിവിൽസ്റ്റേഷൻ പരിസരത്ത് പൂച്ചെടികൾ വെച്ചുപിടിപ്പിക്കുകയും നിലവിലുള്ളത് പരിപാലിക്കുകയും ചെയ്‌തു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി തഹസിൽദാർ അനില വേലായുധൻ നിർവഹിച്ചു. അസിസ്റ്റൻറ് പ്രിൻസിപ്പൽ കൃഷിഓഫീസർ ഡി. മാനസ്, അസിസ്റ്റൻ്റ് കൃഷി ഡയറക്‌ടർ ശ്രീല ഗോവിന്ദ്, ജിബുമോൻ, ഫാർമേഴ്‌സ് ക്ലബ്ബിൻ്റെയും കിസാൻ സർവീസസ് സൊസൈറ്റിയുടെയും ഭാരവാഹികളും പങ്കെടുത്തു.
ടോം ചെറിയാൻ, സോണി കിഴക്കേക്കര പുന്നൂസ് മംഗലത്ത്, ഹെജി പറയംചാലിൽ, സിറിയക്ക് പുന്നമറ്റം, പി.സി. മാത്യു പള്ളിക്കുന്നേൽ, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, ബിജു എൻടെക് എന്നിവർ നേതൃത്വം നൽകി.
മുതലക്കോടം : സെയ്‌ൻറ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ആരോച്ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജിനോ ജോർജ് അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് മാസ്റ്റർ അമൽ ജോൺ, ഗൈഡ് ക്യാപ്റ്റൻ ജിജി ലൂക്കോസ്, എൻസിസി ഓഫീസർ ലെഫ്റ്റനന്റ് ബിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group