പ്ലാസ്റ്റിക് ഒഴിവാക്കാൻ വിത്തുണ്ടയുമായി പഴവങ്ങാടി, എണ്ണൂറാംവയൽ സ്‌കൂളുകൾ

പ്ലാസ്റ്റിക് ഒഴിവാക്കാൻ വിത്തുണ്ടയുമായി പഴവങ്ങാടി, എണ്ണൂറാംവയൽ സ്‌കൂളുകൾ
പ്ലാസ്റ്റിക് ഒഴിവാക്കാൻ വിത്തുണ്ടയുമായി പഴവങ്ങാടി, എണ്ണൂറാംവയൽ സ്‌കൂളുകൾ
Share  
2025 Jun 06, 09:50 AM
SANTHI

റാന്നി: ആയിരം തൈകൾ നടുമ്പോൾ അവ നട്ടുവളർത്തിയ ആയിരം പ്ലാസ്റ്റിക്

അല്ലെങ്കിൽ പോളിത്തീൻ കവറുകൾ മാലിന്യത്തിൻ്റെ കൂട്ടത്തിൽ ഉൾപ്പെടരുത്. അതിനായി കവർ ഒഴിവാക്കി കവറിൽ നൽകുന്ന തൈകൾക്ക് പകരം വിത്തുണ്ടകൾ (സീഡ് ബോൾ) നിർമിക്കുന്നതിനുള്ള പരിശീലനമാണ് പഴവങ്ങാടിക്കര ഗവ. യുപിസ്‌കൂളിൽ നടന്നതെങ്കിൽ 1000 വിത്തുണ്ടകൾ വിതരണം ചെയ്യുകയാണ് എണ്ണൂറാംവയൽ സിഎംഎസ് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണത്തിൽ നടന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിത്തുണ്ടകൾ നിർമിക്കാനും വനം, കൃഷി, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് ഇവ വനം, നദീതീരം, തരിശുഭൂമി എന്നിവിടങ്ങളിലൊക്കെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി റാന്നി ബിആർസി രംഗത്തെത്തി. ആദ്യഘട്ടമായി പരിസ്ഥിതി ദിനത്തിൽ തന്നെ കുറെ സ്‌കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്‌തു.


എണ്ണൂറാംവയൽ സ്കൂ‌ളിൽ വിത്തുണ്ടകളുടെ വിതരണവും കൃഷിഭവന്റെ പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഇ.വി. വർക്കി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ പരിസ്ഥിതിദിന സന്ദേശം നൽകി. കൃഷി ഓഫീസർ വി.എച്ച്. നീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയ പച്ചക്കറിത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം പഞ്ചായത്തംഗം ഷാജി കൈപ്പുഴ നിർവഹിച്ചു. റെസി ജോഷി, പ്രസന്നകുമാരി, ഷൈനു ചാക്കോ, അലീന ജോൺ, ആർസു സുസൻ ജോർജ്, നഥാൻ റെസ്ലിൻ എന്നിവർ പ്രസംഗിച്ചു.


പഴവങ്ങാടി സ്കൂളിൽ അധ്യാപിക എഫ്. അജിനി വിദ്യാർഥികളെ വിത്തുണ്ട നിർമാണം പരിശീലിപ്പിച്ചു. പ്രഥമാധ്യാപിക ഷിബി സൈമൺ ബിപിസി ഷാജി എ. സലാമിന് ഉപജില്ലാതല അധ്യാപക പരിശീലനത്തിനായി വിത്തുണ്ടകൾ കൈമാറി


ഇങ്ങനെ തയ്യാറാക്കാം


സ്യൂഡോമോണസ് ലായനിയിൽ ഒരുദിവസമിട്ട വിത്തുകൾ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണ് എന്നിവ കുഴച്ചടുത്ത ബോളുകൾക്കുള്ളിലാക്കി സൂക്ഷിക്കും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഒരാഴ്‌ച സൂക്ഷിക്കുന്ന വിത്തുണ്ടകൾ അനുയോജ്യമായ സ്ഥലങ്ങളിൽ നിക്ഷേപിക്കും. വിത്തുകൾ നടാൻ പ്രത്യേകം കുഴികളൊന്നും ഒരുക്കേണ്ട. മാവ്, പ്ലാവ്, പറങ്കി, പേര, ചാമ്പ, ആത്ത, പുളി തുടങ്ങി വിത്ത് നട്ട് വളർത്തുന്നവയെല്ലാം വിത്തുണ്ടാക്കാം.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry