
കരുനാഗപ്പള്ളി :ലോക പരിസ്ഥിതിദിനത്തിൽ മാതൃകാ 'തങ്കവനം' നിർമിച്ച കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയും തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടറുമായ ഫൈസൽ പുള്ളിയിലിനെ സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റിയും കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ആദരം സമ്മാനിച്ചു. സംസ്കാരസാഹിതി നിയോജകമണ്ഡലം പ്രസിഡൻ്റ് സജീവ് മാമ്പറ അധ്യക്ഷത വഹിച്ചു. തന്റെ വീടിനു ചുറ്റുപാടുമായി രണ്ടര ഏക്കറോളം സ്ഥലത്ത് 1415 ഇനത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും വളർത്തിയാണ് ഫൈസൽ നാടിനു മാതൃകയായത്. സൈലൻ്റ് വാലി ഉൾപ്പെടെയുള്ള വനമേഖലകളിൽനിന്നുള്ള അപൂർവയിനം വൃക്ഷങ്ങളുടെ തൈകൾ ഇവിടെ വളർത്തുന്നു.
വംശനാശഭീഷണിയുള്ള ഏഴ് വൃക്ഷത്തൈകളും സസ്യങ്ങളും അദ്ദേഹത്തിന്റെ തങ്കവനത്തിലുണ്ട്. അമ്മയുടെ നാമധേയത്തിലാണ് തങ്കവനം എന്നപേരിൽ വനമൊരുക്കി സംരക്ഷിക്കുന്നത്, എൽ.കെ. ശ്രീദേവി, കെ.എ. ജവാദ്, തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു വിജയകുമാർ, വൈസ് പ്രസിഡൻ്റ് തൊടിയൂർ വിജയൻ, നജീബ് മണ്ണേൽ വിജയകുമാർ, മുകേഷ്, ചിറ്റുമുല നാസർ, ജോൺസൺ, സാഹിതി ജില്ലാ വൈസ് ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group