
കൊല്ലം :ബ്ലൂ ഇക്കോണമി പദ്ധതിക്കു തുടക്കംകുറിച്ച് കേരളത്തിന്റെ കടലിൽനിന്ന് മണൽ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം സുനാമിയെക്കാൾ വലിയ ആപത്തായിത്തീരുമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, പരിസ്ഥിതിദിനത്തിൽ ആഴക്കടൽ മണൽഖനനത്തിനെതിരേ ജോയിൻ്റ് കൗൺസിൽ സംഘടിപ്പിച്ച ഗ്രീൻ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കടൽസമ്പത്തിന് ലോകവിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഈ സമ്പത്ത് വിറ്റുതുലയ്ക്കാൻ മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് ഒഴിവാക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗമാണ് മണൽഖനനമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത പരിസ്ഥിതി ഗവേഷകൻ എം.ആർ. വിഷ്‌ണുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കടൽമണൽഖനനം നടന്ന രാജ്യങ്ങളിൽ വൻ തീരശോഷണത്തിനു വിധേയമായി കടൽത്തീരം ഇല്ലാതായെന്ന് വിഷ്‌ണുപ്രസാദ് പറഞ്ഞു.
ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ, ട്രഷറർ എം.എസ്. സുഗൈതകുമാരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, വി. ബാലകൃഷ്ണൻ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ എൻ. ടോമി. മത്സ്യത്തൊഴിലാളി നേതാക്കളായ സേവ്യൻ ജോസഫ്, ഫ്രെഡി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group