
തിരുവനന്തപുരം: പാളയം കണ്ണിമാറ മാർക്കറ്റിൽ നടത്തുന്ന
നവീകരണപ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ കടകൾ പൊളിച്ച് കോർപ്പറേഷൻ. മാർക്കറ്റിൽ പ്രവർത്തിക്കുന്ന കടകൾ ചൊവ്വാഴ്ച ഒഴിപ്പിച്ചുതുടങ്ങി.
കടകൾ പൊളിക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയെങ്കിലും കോർപ്പറേഷൻ അധികൃതർ പിൻവാങ്ങിയില്ല.
കടകൾ പൊളിക്കുന്നത് വ്യാപാരികൾ തടഞ്ഞതോടെ മാർക്കറ്റിൽ സംഘർഷാവസ്ഥയുണ്ടായി. കച്ചവടക്കാരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കഴിഞ്ഞമാസം 24-ന് മാർക്കറ്റിൽ അടഞ്ഞുകിടന്നിരുന്ന കടകൾ കേന്ദ്രീകരിച്ച് കോർപ്പറേഷൻ പൊളിച്ചുതുടങ്ങിയിരുന്നു. അന്നും വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. മാർച്ച് 31-ന് മുൻപ് കടകൾ ഒഴിഞ്ഞ് താത്‌കാലിക കെട്ടിടത്തിലേക്കു മാറണമെന്നായിരുന്നു കോർപ്പറേഷന്റെ അന്ത്യശാസനം.
സ്മാർട് സിറ്റി നിർമിച്ച താത്കാലിക കെട്ടിടത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും കെട്ടിടത്തിൻ്റെ സമീപത്തായി തള്ളിയമാലിന്യം കോർപ്പറേഷൻ നീക്കംചെയ്യണമെന്നാണ് കച്ചവടക്കാരുടെ പ്രധാന ആവശ്യം.
നവീകരണത്തിൻറെ ആദ്യപടിയിൽ മാർക്കറ്റിൽ പ്രവർത്തിച്ച മീൻഷെഡ്ഡുകളാണ് ആദ്യം പൊളിച്ചത്. താത്കാലിക കെട്ടിടത്തിൻ്റെ ഒരു ഭാഗത്താണ് നിലവിൽ മത്സ്യവില്പന നടത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group