
തിരുവനന്തപുരം: കൊച്ചി കപ്പലപകടത്തിൻ്റെ പശ്ചാത്തലത്തിൽ
മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ഇടക്കാലാശ്വാസത്തിനുള്ള തുക അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്കുമുള്ള തുക അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി 10.55 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ദുരന്തനിവാരണ വകുപ്പിൽനിന്നാണ് തുക അനുവദിക്കുക. ഇത് ഫിഷറീസ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. 1,05,518 കുടുംബങ്ങൾക്ക് ആറു കിലോവീതം സൗജന്യറേഷനും അനുവദിക്കും. ഇതിനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്. പൊതുവിതരണ വകുപ്പ് ശുപാർശനൽകുന്നമുറയ്ക്ക് ദുരന്തനിവാരണ നിധിയിൽനിന്ന് തുക അനുവദിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group