
പേരാമ്പ്ര: അഗ്രിസ്റ്റാക് കർഷക രജിസ്ട്രഷൻ നടത്താൻ കൃഷിഭവനുകളിൽ
വലിയതിരക്ക്. തിരക്കൊഴിവാക്കാൻ പലയിടത്തും ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ ആനുകൂല്യങ്ങൾ ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ വഴി കർഷകർക്ക് ലഭ്യമാക്കുന്നതിലേക്കായാണ് കർഷക രജിസ്‌ട്രേഷൻ നടത്തുന്നത്. പിഎം കിസാൻ ആനുകൂല്യങ്ങളടക്കം ലഭിക്കാൻ കർഷകർ അഗ്രിസ്റ്റാക് രജിസ്ട്രേഷൻ നടത്തണമെന്നാണ് നിബന്ധന, രജിസ്ട്രേഷൻ നടത്തുന്നവർക്ക് തിരിച്ചറിയൽ കാർഡും ലഭ്യമാകും. രജിസ്ട്രേഷൻ കൃഷിഭവനുകൾ വഴി മാത്രമാക്കിയതാണ് തിരക്കേറാൻ ഇടയാക്കിയത്. നിശ്ചിതദിവസത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം.
പദ്ധതിപ്രവർത്തനങ്ങളെല്ലാം മാറ്റിവെച്ച് ദിവസങ്ങളായി ഉദ്യോഗസ്ഥരും രജിസ്ട്രേഷനായി സമയം ചെലവഴിക്കുകയാണ്. ശക്തമായ മഴയിൽ കൃഷിനാശമുണ്ടായതിൻ്റെ നഷ്ടപരിഹാരം കണക്കാക്കുന്നതിനായി സ്ഥലത്ത് പോയി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ട സമയംകൂടിയാണിത്. എല്ലായിടത്തും ഉദ്യോഗസ്ഥർക്ക് പെട്ടെന്നുതന്നെ എത്താനും രജിസ്ട്രേഷൻ നടക്കുന്നതിനാൽ കഴിയുന്നില്ല. മഴക്കാലത്ത് ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതും കർഷകർ ഏറെനേരം കാത്തിരിക്കാനും ഇടയാക്കുന്നുണ്ട്.
പേരാമ്പ്ര കൃഷിഭവനിൽ ചൊവ്വാഴ്‌ച രാവിലെ ഏഴുമണിമുതൽ പ്രായമുള്ളവരടക്കം ഒട്ടേറെപ്പേർ ടോക്കണെടുക്കാനായി എത്തിയിരുന്നു. ദിവസം 100 ടോക്കണുകളാണ് തിരക്കൊഴിവാക്കാനായി കൊടുക്കുന്നത്. 200-ഓളം പേർ ചൊവ്വാഴ്ച പേരാമ്പ്രയിൽമാത്രം എത്തിയിരുന്നു. പഞ്ചായത്ത് പരിധിയിൽ 6000-ത്തോളം കർഷകർ രജിസ്ട്രേഷൻ ചെയ്യാനുണ്ടെങ്കിലും 1000-ത്തോളംപേർമാത്രമാണ് ഇതിനകം രജിസ്റ്റർചെയ്‌തത്. അക്ഷയയിൽകൂടി രജിസ്റ്റർചെയ്യാൻ സൗകര്യമൊരുക്കിയാൽ കൃഷിഭവനിലെ തിരക്കിന് പരിഹാരംകാണാൻ കഴിയുമെന്ന് കർഷകർ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group