മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ....

മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ....
മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ....
Share  
2025 Jun 04, 09:36 AM
janashabdam

പാലക്കാട് ജനവാസമേഖലയിൽ വന്യമൃഗങ്ങളെത്തുന്നത് നിയന്ത്രിക്കാൻ പ്രത്യേകയോഗം ചേർന്നു. എ. പ്രഭാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗം ചേർന്നു. വൈദ്യുതവേലി സ്ഥാപിക്കൽ, അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമിക്കൽ, തേനീച്ചക്കൂട് നിർമിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ വഴി വന്യമൃഗങ്ങളെ തടയാനുള്ള മാർഗങ്ങൾ നടപ്പിലാക്കും.


'വന്യജീവി സൗഹ്യദ' പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താനാണ് മലമ്പുഴ നിയോജകമണ്ഡലത്തിലെ എട്ടു ഗ്രാമപ്പഞ്ചായത്തുകളും തീരുമാനിച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തുകളിൽ പോയി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് അധ്യക്ഷനായി.


വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്ന, ഒലവക്കോട് റേഞ്ച് ഓഫീസർ ഇമ്രോസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായ രാധികാമാധവൻ, പി. ഉണ്ണിക്കൃഷ്‌ണൻ, എം.വി. സജിത, എൻ. പ്രസീത, സുനിത അനന്തകൃഷ്‌ണൻ, രേവതി ബാബു, പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan