ഇനി പഠനോത്സവം; വിദ്യാലയങ്ങളെ രണ്ടാം വീടായി കാണണമെന്ന് മുഖ്യമന്ത്രി

ഇനി പഠനോത്സവം; വിദ്യാലയങ്ങളെ രണ്ടാം വീടായി കാണണമെന്ന്  മുഖ്യമന്ത്രി
ഇനി പഠനോത്സവം; വിദ്യാലയങ്ങളെ രണ്ടാം വീടായി കാണണമെന്ന് മുഖ്യമന്ത്രി
Share  
2025 Jun 03, 09:35 AM
Harithakeralam

ആലപ്പുഴ: വിദ്യാലയങ്ങളെ കുട്ടികൾ രണ്ടാംവീടായി കാണുന്ന അവസ്ഥയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷി അവരിലുണ്ടാകണം. അതിന്, ക്ലാസ് മുറികളിൽ പരസ്പരസ്നേഹവും കരുതലും വളരണം. സംസ്ഥാന സ‌ൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്തണം. അധ്യയനത്തെ സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് കാണണം. അറിവു കിട്ടുന്നതിലേക്കു മാത്രം ചുരുങ്ങാതെ വിദ്യാലയജീവിതം മാനവികതയുടെ പ്രകാശം കിട്ടി വളരണം. ജനാധിപത്യബോധവും മതനിരപേക്ഷചിന്തയും നിറയണം. സാരോപദേശ രീതിയിലല്ല, പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ നോക്കണം. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്കൂ‌ൾ തുറക്കും മുൻപേ അധ്യയനവർഷത്തെ പുസ്ത‌കം എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ പ്രസംഗത്തിൽ പങ്കിട്ടു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തുക മാത്രമല്ല, പാഠപുസ്ത‌കരചനയിൽ അവരുടെ അഭിപ്രായവും കണക്കിലെടുത്തെന്ന് മന്ത്രി പറഞ്ഞു.


മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എംഎൽഎമാരായ പി.പി. ചിത്തരണ്ടാൻ, എച്ച്. സലാം, യു, പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്. ഷാനവാസ്, ജില്ലാപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, കളക്‌ടർ അലക്സ‌് വർഗീസ് എന്നിവർ പ്രസംഗിച്ചു.


പ്രവേശനഗാനം എഴുതിയ കൊട്ടാരക്കര താമരക്കുടി എസ്.വിവിഎച്ച്.എസ്.എസിലെ വിദ്യാർഥിനി ദ്രോ ഹരിയെയും ഈണം നൽകിയ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫിനെയും മുഖ്യമന്ത്രി അനുമോദിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഹരിശേഖറും ഹൃദിശേഖറും ചേർന്നുനൽകിയ ലക്ഷംരൂപയുടെ ചെക്ക് മുഖ്യമന്ത്രി ഏറ്റുവാങ്ങി.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan