അറിവിന്റെ മധുരവുമായി പുതിയ പ്രതീക്ഷ, പുതിയ തുടക്കം; വർണാഭമായി സ്‌കൂളുകൾ, ആഘോഷമായി പ്രവേശനോത്സവം

അറിവിന്റെ മധുരവുമായി പുതിയ പ്രതീക്ഷ, പുതിയ തുടക്കം; വർണാഭമായി സ്‌കൂളുകൾ, ആഘോഷമായി പ്രവേശനോത്സവം
അറിവിന്റെ മധുരവുമായി പുതിയ പ്രതീക്ഷ, പുതിയ തുടക്കം; വർണാഭമായി സ്‌കൂളുകൾ, ആഘോഷമായി പ്രവേശനോത്സവം
Share  
2025 Jun 03, 09:30 AM
Harithakeralam

പുല്പള്ളി: കൃപാലയ സ്പെഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം റിട്ട. പ്രിൻസിപ്പൽ അന്നമ്മ മേഴ്സി ആൻ്റണി ഉദ്ഘാടനംചെയ്‌തു. തിരുഹൃദയ ദേവാലയ വികാരി ഫാ. ജോഷി പുൽപ്പറയിൽ അധ്യക്ഷത വഹിച്ചു. ചേകാടി ഗവ.എൽപി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം രാജു തോണിക്കടവ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡൻ്റ് രജ്ജു സന്തോഷ് അധ്യക്ഷത വഹിച്ചു. കാപ്പിസെറ്റ് എംഎം ഗവ. ഹൈസ്‌കൂളിലെ പ്രവേശനോത്സവം ജില്ലാപഞ്ചായത്തംഗം ബീന ജോസ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്തംഗം പുഷ്പവല്ലി നാരായണൻ അധ്യക്ഷതവഹിച്ചു.


പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം പി.എസ്. കലേഷ് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം ഡോ, ജോമറ്റ് കോതവഴിക്കൽ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് വി.എ. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.


പാടിച്ചിറ സെയ്ന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിലെ പ്രവേശനോത്സവം മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി ആക്കാന്തിരി ഉദ്ഘാടനംചെയ്തുതു. ഫാ. സജി ഇളയിടത്ത് അധ്യക്ഷത വഹിച്ചു. പുല്പള്ളി ശ്രീനാരായണ ബാലവിഹാറിലെ പ്രവേശനോത്സവം പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡൻ്റ് പി.എം മനൂപ് അധ്യക്ഷത വഹിച്ചു.


കോട്ടത്തറ : മെച്ചന ഗവ. എൽപിഎസിൽ (പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് പ്രവർത്തകർ 'പഠനമാണ് ലഹരി'യെന്നെഴുതിയ പ്ലക്കാർഡുകൾ നൽകി നവാഗതരെ സ്വീകരിച്ചു. കോട്ടത്ത ഗ്രാമപ്പഞ്ചായത്തംഗം മുരളീധരൻ ഉദ്ഘാടനംചെയ്തു‌. പിടിഎ പ്രസിഡൻ്റ് ജിതേഷ് കുമാർ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക കെ.എ. അമ്മുജ സംസാരിച്ചു. സീഡ് കോഡിനേറ്റർ അരുൺ പ്രകാശ് നേതൃത്വംനൽകി.


സുൽത്താൻബത്തേരി: ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിൽ നഗരസഭാതല

പ്രവേശനോത്സവവും പുതിയ രണ്ട് ക്ലാസ്‌മുറികളുടെ ഉദ്ഘാടനവും നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷതവഹിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി അന്ന മരിയ രാജ് രചിച്ച ഇംഗ്ലീഷ് കഥയുടെ കവർപ്രകാശനവും നടത്തി. സ്കൂളിലെ ഹരിതശുചിത്വകാമ്പസിന് നേതൃത്വംനൽകുന്ന ഓഫീസ് ജീവനക്കാരൻ പി.എം. മധുസൂദനനെ ആദരിച്ചു. കല്പറ്റ: അവധിക്കാലത്തോട് വിടപറഞ്ഞ് അക്ഷരമധുരം നുകർന്ന് അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കാൻ കുരുന്നുകൾ അക്ഷരമുറ്റത്തെത്തി. പുത്തനുടുപ്പും ബാഗും കുടയുമൊക്കെയായി വന്ന കുട്ടികളെ വിദ്യാലയങ്ങൾ ആഘോഷപൂർവം സ്വീകരിച്ചു. ബലൂണുകളും വർണക്കടലാസുകളും തൂക്കി, ചിത്രങ്ങൾ വരച്ച് അലങ്കരിച്ച സ്കൂ‌ൾ അവർക്ക് കൗതുകമായി. തോരണങ്ങൾ തൊട്ടും ചിത്രങ്ങൾ നോക്കിയും അവർ സ്‌കൂൾമുറ്റത്ത് ഓടിനടന്നു. ചെറിയൊരു പരിഭവത്തോടെ ചിലർ മാറിനിന്നു. ബലൂണുകൾ, കളർപെൻസിലുകൾ സമ്മാനങ്ങളോരോന്നായി കൈയിൽ കിട്ടിയപ്പോൾ പരിഭവങ്ങൾ മാഞ്ഞു. കൂട്ടുകാരെ കൂടെകിട്ടിയപ്പോൾ അങ്കലാപ്പൊക്കെ മാറി. പാട്ടും ഡാൻസും ചെണ്ടമേളവുമൊക്കെയായപ്പോൾ കുരുന്നുകളും ആവേശത്തിലായി. കൈനിറയെ സമ്മാനങ്ങളുമായി അവർ അധ്യാപകർക്കൊപ്പം അച്ഛനമ്മമാരുടെ കൈപിടിച്ച് ക്ലാസ് മുറികളിലെത്തി. അവിടെയും വർണങ്ങളാൽ നിറഞ്ഞിരുന്നു. ആദ്യദിനം ആഘോഷമായി കുട്ടികൾക്കുമുൻപിൽ അറിവിൻ്റെ വാതിലുകൾ തുറന്നു.


കോട്ടത്തറ : മെച്ചന ഗവ. എൽപിഎസിൽ (പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് പ്രവർത്തകർ 'പഠനമാണ് ലഹരി'യെന്നെഴുതിയ പ്ലക്കാർഡുകൾ നൽകി നവാഗതരെ സ്വീകരിച്ചു. കോട്ടത്ത ഗ്രാമപ്പഞ്ചായത്തംഗം മുരളീധരൻ ഉദ്ഘാടനംചെയ്തു‌. പിടിഎ പ്രസിഡൻ്റ് ജിതേഷ് കുമാർ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക കെ.എ. അമ്മുജ സംസാരിച്ചു. സീഡ് കോഡിനേറ്റർ അരുൺ പ്രകാശ് നേതൃത്വംനൽകി.


കല്പറ്റ എസ്ഡിഎംഎൽപി സ്കൂ‌ളിൽ ബലൂണുകൾ നൽകിയായിരുന്നു നവാഗതർക്ക് സ്വീകരണം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾ ഇരുവശത്തും അണിനിരന്ന് കൈയടികളോടെ സ്വീകരിച്ചു. ഒപ്പം, ചെണ്ടമേളവുമുണ്ടായിരുന്നു. ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ നോട്ടുബുക്കും പേനയും കളർപെൻസിലുമെല്ലാം സമ്മാനമായി കുഞ്ഞുകൈളിലെത്തി. രമേഷ് ഉണർവും സംഘവും നാടൻപാട്ടുമായി വേദിയിലെത്തി. വിദ്യാർഥികളും പാട്ടുകൾ ഏറ്റുപാടി.


പ്രവേശനോത്സവവും സ്‌കൂളിലെ നവീകരിച്ച ഐടി ലാബും വാർഡ് കൗൺസിലർ ടി. മണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡൻ്റ് പി. ബിജു അധ്യക്ഷതവഹിച്ചു. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരവും നൽകി. മുൻപ്രധാനാധ്യാപിക എം.പി. ബാലാംബികയും പ്രവേശനോത്സവത്തിന് ആശംസകളുമായെത്തിയിരുന്നു.


എസ് കെഎംജെ ഹൈസ്‌കൂളിൽ പ്രവേശനോത്സവം ടി. മണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡൻ്റ് ബിനി സതീശൻ അധ്യക്ഷതവഹിച്ചു. വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ ലഹരിവിരുദ്ധസന്ദേശം നൽകി. എഴുത്തുകാരി പി.ജി. ലത സംസാരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan