
കുമ്പളങ്ങി കണ്ണമാലി മുതൽ വടക്കോട്ടുള്ള കടലോരങ്ങളിൽ ടെട്രാപോഡ് കടൽഭിത്തി നിർമിച്ച് തീരദേശത്തെ കടലേറ്റ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ നടപടി വേണമെന്ന് സിപിഐ കൊച്ചി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹകസമിതിയംഗം ആർ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കെ. ഭാസ്ക്‌കരൻ പതാക ഉയർത്തി. ജില്ലാ നിർവാഹക സമിതിയംഗം ടി.കെ. ഷബീബ് രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൽ ജലീൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കമലാ സദാനന്ദൻ, കെ.കെ. അഷ്റഫ്, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, ടി. രഘുവരൻ, എൻ. അരുൺ എന്നിവർ പ്രസംഗിച്ചു. എലിസബത്ത് അസീസി, കെ.എ. അനൂപ്, പി.കെ. ഷിഫാസ് തുടങ്ങിയവർ സംസാരിച്ചു. എം. ഉമ്മർ, കെ.എ. അൻസിയ, മുഹമ്മദ് അബ്ബാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനനടപടികൾ നിയന്ത്രിച്ചത്. മണ്ഡലം സെക്രട്ടറിയായി എം.കെ. അബ്‌ദുൾ ജലീലിനെ വീണ്ടും തിരഞ്ഞെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group