
മുതുകുളം സൈന്യത്തിൻ്റെ ത്യാഗവും ദേശാഭിമാനബോധവും സേവനസന്നദ്ധതയും ഒരളവുകോൽകൊണ്ടും അളക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. മഹാരാഷ്ട്രയിലെ പുൽഗാവിലെ ആയുധപ്പുരയിലുണ്ടായ തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീരമൃത്യു വരിച്ച മേജർ കെ. മനോജ് കുമാറിന് നാട്ടിൽ നിർമിച്ച സ്മൃതിമണ്ഡപത്തിൻ്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ. മനോജ് കുമാറിൻ്റെ ഒൻപതാം വീരമൃത്യു ദിനാചരണത്തിൻ്റെ ഭാഗമായാണ് സമർപ്പണം നടത്തിയത്. ആലപ്പുഴയുടെ സൈനിക അർധസൈനിക കൂട്ടായ്‌മ ഗാർഡിയൻസ് ഓഫ് ദ നേഷൻ്റെ നേതൃത്വത്തിലാണ് കാർത്തികപ്പള്ളി ചിറയിൽപ്പടിക്കൽ ജങ്ഷനിൽ ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് സ്മൃതിമണ്ഡപം ഒരുക്കിയത്. എൻസിസി എട്ട് കേരള ബറ്റാലിയൻ കെഡേറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.
മേജർ കെ. മനോജ് കുമാറിൻ്റെ അച്ഛൻ എൻ. കൃഷ്‌ണൻ, അമ്മ ഭാരതി, ജമ്മുവിലെ രജൗറി സെക്‌ടറിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച, മരണാനന്തരം രാജ്യം ശൗര്യചക്ര നൽകി ആദരിച്ച വിജയൻകുട്ടിയുടെ ഭാര്യ നിഷാ വിജയൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ട പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പദ്‌മശ്രീ ശിവദാസൻ അധ്യക്ഷയായി. ഇസിഎച്ച്എസ് കേരള ഡയറക്‌ടർ കേണൽ നേവൽ ഗാട്ടി, ഇസിഎച്ച്എസ് മാവേലിക്കര ഓഫീസറിൻ്റെ ചുമതല വഹിക്കുന്ന ലഫ്റ്റനൻ്റ് കേണൽ ശ്രീകുമാർ, ഐടിബിപി അസി കമൻഡാൻ്റ് ബെന്നി ജോസ്, റിട്ട. ഓണററി ക്യാപ്റ്റൻ സനൽകുമാർ പിള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, കാർത്തികപ്പള്ളി സെയ്ന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ഡി. ഗീവർഗീസ് കോർ എപ്പിസ്കോപ്പ, കെ.എൻ. നിബു, സുരേഷ് ഹരിപ്പാട്, കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group