
കലവൂർ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി
സാംസ്കാരിക ഘോഷയാത്ര നടന്നു. മണ്ണഞ്ചേരി ചിയാംവെളിയിൽനിന്നു കലവൂർ ഗവണ്മെന്റ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലേക്കുനടന്ന ഘോഷയാത്രയിൽ സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജൂൺ രണ്ടിന് കലവൂർ ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ഘോഷയാത്ര കലവൂർ സ്‌കൂളിൽ എത്തിച്ചേർന്നതിനുശേഷം നടന്ന സാംസ്കാരിക സമ്മേളനം എംഎൽഎ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻന്റ് പി.പി സംഗീത, പി.എ. ജുമൈലത്ത്, തിലകമ്മ വാസുദേവൻ, കെ.പി. ഉല്ലാസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group