
കൊട്ടാരക്കര: രാസലഹരി സമൂഹത്തെ കാർന്നുതിന്നുന്ന വിപത്താണെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ. ശ്വാംചന്ദ്. പ്ലസ്ട പരീക്ഷയിൽ മികച്ചവിജയം നേടിയവർക്കായി മാതൃഭൂമി, നീറ്റ് ഇന്ത്യ അക്കാദമി, ആർപി ബാങ്കേഴ്‌സ്, യൂണിക് ഡെൻ്റൽ കെയർ എന്നിവ ചേർന്ന് നടത്തിയ അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിപദാർഥങ്ങളായ പെത്തഡിൻ, ഹെറോയിൻ, എംഡിഎംഎ തുടങ്ങിയവ മനുഷ്യശരീരത്തിൽ ഡോപ്പമിൻ എന്ന രാസവസ്‌തുവിൻ്റെ ഉത്പാദനം വർധിപ്പിച്ച് മനുഷ്യനെ ഉന്മാദത്തിലെത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രലോകത്ത് അത്ഭുതങ്ങൾക്കു വഴിതെളിക്കുന്ന നാനോടെക്നോളജിയെക്കുറിച്ചും ശ്യാംചന്ദ് സംവദിച്ചു. കാൻസർ ചികിത്സാരംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന മാറ്റങ്ങൾക്ക് നാനോടെക്നോളജി അവസരമൊരുക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group