കാലവർഷക്കെടുതിയിൽ ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

കാലവർഷക്കെടുതിയിൽ ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി
കാലവർഷക്കെടുതിയിൽ ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി
Share  
2025 May 31, 09:16 AM
VASTHU

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപകനാശം. ഏഴുപേർ മരിച്ചു. വിഴിഞ്ഞത്തുനിന്നുപോയ മത്സ്യത്തൊഴിലാളികളുടെ വള്ളം തിരയിൽപ്പെട്ട് പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി. ആൻ്റണി(53) മരിച്ചു. നാലുവള്ളങ്ങളിലെ 13 പേരെ കാണാതായി.


തൊഴിലുറപ്പ് തൊഴിലാളിയായ എറണാകുളം മണ്ണത്തൂർ കരവട്ടെ അമ്മംകുളത്തിൽ അന്നക്കുട്ടി (85) ദേഹത്ത് മരംവീണ് മരിച്ചു. മുനമ്പത്ത് ബോട്ടിന്റെ പ്രൊപ്പല്ലർ വൃത്തിയാക്കാൻ കായലിലിറങ്ങിയ ബംഗാൾ സ്വദേശിയായ രാമകൃഷ്‌ണ വിശ്വാസ് (38) മുങ്ങിമരിച്ചു. കെട്ടിടത്തിനു മുകളിൽനിന്ന് കാറ്റിൽ സിമൻ്റ് ഇഷ്‌ടിക വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേക്കര കൊട്ടുവള്ളിക്കാട് സത്താർ ഐലൻഡ് കൈതത്തറ ശ്യാംമോന്റെ ഭാര്യ ആര്യ (34) മരിച്ചു.


കോട്ടയത്ത് പാടശേഖരത്തിൽ മീൻപിടിക്കാൻ പോയ കൊല്ലാട് പാറത്താഴെ പി.ജെ. ജോബിൻ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവർ വള്ളംമറിഞ്ഞ് മുങ്ങിമരിച്ചു.


കാസർകോട് മഞ്ചേശ്വരത്തിനടുത്ത് മധുവാഹിനി പുഴയുടെ കൈവഴിയായ പട തോട്ടിൽവീണ് പാലക്കുന്ന് കരിപ്പൊടിയിലെ സാദിഖ് (39) മരിച്ചു.

പൊയിനാച്ചിക്കടുത്ത് ചട്ടഞ്ചാലിനും തെക്കിലിനും ഇടയിൽ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. മണിക്കൂറുകൾക്കകം കരാർ കമ്പനി റോഡ് പഴയപടിയാക്കി.


മഴയുടെ തീവ്രത കുറയും


മഴയുടെ തീവ്രത ശനിയാഴ്‌ചമുതൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുമാത്രമേ ഉള്ളൂ.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan