
കൊച്ചി: തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ വിരമിച്ച ഡോ. സിസാ തോമസിൻ സർവീസ് ആനുകൂല്യങ്ങൾ രണ്ടുവർഷത്തിലേറെയായി തടഞ്ഞുവെച്ചിരിക്കുന്നത് മുനുഷ്യാവകാശലംഘനമാണെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും നിർദേശിച്ചു.
2023 മാർച്ച് 31-നാണ് വിരമിച്ചത്. ആനുകൂല്യം നൽകാത്തതിനെതിരേ സിസ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
നിലവിൽ കേരള ഡിജിറ്റൽ സർവകലാശാലാ വിസിയുടെ ചുമതല വഹിക്കുകയാണ്.
സമുന്നതയായ ഒരു ഉദ്യോഗസ്ഥയോട് സർക്കാർ കാട്ടിയ നീതികേടിനെ അവഗണിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആനുകൂല്യങ്ങൾ നിഷേധിക്കാനായി സേച്ഛാപരമായി അധികാരം വിനിയോഗിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. പെൻഷൻ ആനുകൂല്യങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിൻ്റെപേരിൽ സർക്കാർ അവരെ ദ്രോഹിക്കുകയായിരുന്നു.
ആനുകൂല്യങ്ങളുടെ പലിശയടക്കമുള്ള കാര്യങ്ങൾക്കായി ട്രിബ്യൂണലിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആനുകൂല്യങ്ങൾ നൽകണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും നടപടി വൈകി. ഹർജിക്കാരിക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group