അതിജീവനത്തിന്റെ കുടക്കീഴിൽ

അതിജീവനത്തിന്റെ കുടക്കീഴിൽ
അതിജീവനത്തിന്റെ കുടക്കീഴിൽ
Share  
2025 May 31, 09:11 AM
vasthu
vasthu

കല്പറ്റ: ഒരു മഴക്കാലം കൊണ്ടുപോയ ഓർമ്മകളെ ചേർത്തുപിടിച്ച് അതിജീവനത്തിനായി അവർ വീണ്ടും ഒരു കുടക്കീഴിൽ ഒത്തുചേർന്നു. മുണ്ടക്കൈ ചൂരൽമല ദുരന്ത അതിജീവനത്തിന്റെ പുതിയ അധ്യായങ്ങളുമായി ബെയ്‌ലിക്കുടകളും ബാഗുകളും വിപണിയിലെത്തിച്ചാണ് ദുരന്തഭൂമിയിലെ സ്ത്രീകൂട്ടായ്മ മറ്റൊരു ചരിത്രമാകുന്നത്. കളക്‌ടറേറ്റിൽ തുടങ്ങിയ വിൽപ്പനയിൽ ഒട്ടേറെ കുടകളും ബാഗുകളുമാണ് വിറ്റുപോയത്.ബെയ്ലി ബാഗുകളാണ് ആദ്യം നിർമിച്ചത്. ഇതിന് പിന്നാലെയാണ് കാലൻകുടകൾ മുതൽ ത്രീഫോൾഡ്, ഫൈവ് ഫോൾഡ് കുടകൾ വരെയും ഇവർ നിർമിച്ചത്. കുട്ടികൾക്കായുള്ള കുടകളും ബാഗുകളും എല്ലാമുണ്ട്. എട്ടോളം സ്ത്രീകളാണ് കുട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.


ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ബെയ്‌ലി ബാഗ് നിർമാണം തുടങ്ങിയത്. റിപ്പൺ ആസ്ഥാനമായുള്ള ഈ സ്ത്രീ കൂട്ടായ്‌മയിൽ 26 പേരാണുള്ളത്. ഉത്പന്ന നിർമാണത്തിനുള്ള സാമഗ്രികളെല്ലാം പുറത്ത് നിന്നാണ് വാങ്ങുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എം.റംലത്ത് പറയുന്നു. കൂടുതലാളുകൾ പിന്തുണ നൽകിയാൽ മാത്രമാണ് ഉദ്യമം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുക. ഈ പ്രതീക്ഷകളിലാണ് ഇവരുടെയും ജീവിതം.


ദുരന്തഭൂമിയിൽ 24 മണിക്കൂർ കൊണ്ട് ഇന്ത്യൻ ആർമി പണിത ബെയ്‌ലിപ്പാലത്തിൻ്റെ ഓർമയിൽ സൈന്യത്തോടുള്ള ആദരമായാണ് അതിജീവനത്തിൻ്റെ ഉത്പന്നങ്ങൾ ബെയ്‌ലി എന്ന പേരിൽ ബ്രാൻഡ് ചെയ്ത‌് വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആർമിയുടെ അനുമോദനങ്ങളും ഇവരെ തേടിയെത്തിയിരുന്നു. കളക്‌ടർ ഡി.ആർ, മേഘശ്രീയുടെ പിന്തുണയോടെയാണ് ബെയ്‌ലി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. അതിജീവന പാക്കേജിൽ കൂടുതൽ ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്‌മ.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI