
അടുർ(പത്തനംതിട്ട): കവിതകളെ പ്രണയിക്കുന്ന ഭദ്രാ ഹരിയുടെ ഗാനം സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ വരവേൽക്കാൻ കേരളക്കരയാകെ മുഴങ്ങും. 'മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ...' എന്ന വരികളുടെ വിരൽത്തുമ്പുപിടിച്ചാണ് ഇക്കുറി സ്‌കൂൾപ്രവേശനം.
കൊല്ലം കൊട്ടാരക്കര താമരക്കുടി എസ്‌്വിവി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർഥിനിയാണ് ഭദ്രാ ഹരി ഇപ്പോൾ, അടൂർ ഹോളി ഏയ്ഞ്ചൽസ് സ്‌കൂളിലെ പത്തുവർഷംമുൻപുള്ള പ്രവേശനോത്സവം അവൾ ചെറുതായൊക്കെ ഓർക്കുന്നുണ്ട്. അച്ഛൻ്റെയും അമ്മയുടെയും കൈപിടിച്ച് സ്‌കൂളിലെത്തിയതും അധ്യാപകർ സ്വീകരിച്ചതുമൊക്കെ.. എന്നാൽ, അന്ന് പ്രവേശനോത്സവപ്പാട്ടുകൾ ഇല്ലായിരുന്നുവെന്ന് ഭദ്ര പറയുന്നു. യുപിമുതൽ വേറെ സ്കൂളിലേക്കുമാറി.
രണ്ടുതവണ സംസ്ഥാന സ്‌കൂൾകലോത്സവത്തിൽ കവിതാരചനയ്ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. യമുനാനദി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിഎംഒപിജി പോർട്ടൽവഴി അടുത്തിടെ കവിത അയച്ചു. കേന്ദ്ര ജലശക്തിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടറുടെ മറുപടിയിൽ നദിയുടെ സംരക്ഷണത്തിന് നടപടി തുടങ്ങിയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കവിതകൾ ഉൾപ്പെടുത്തി 'ധനുമാസപൗർണമി എന്ന പുസ്തകവും ഇറക്കിയിട്ടുണ്ട്.
താമരക്കുടി എസ്.വിവിഎച്ച്എസ്എസിലെ ബയോളജി അധ്യാപികയായ സുമയാണ് അമ്മ. അച്ഛൻ ഹരീന്ദ്രനാഥ് അടൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരാണ്. സഹോദരി ധ്വനി എസ്. ഹരി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group