പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലെ ബേസ്
സ്റ്റേഷൻ മുതൽ ടോപ് സ്റ്റേഷൻ വരെയുള്ള 1,8 കിലോമീറ്റർ ദൈർഘ്യമുള്ള നടപ്പാതയുടെ ഇരുവശവും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്ന 'ഹരിതവീഥി' പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. റോഡിനെ വിവിധ ഭാഗങ്ങളായി തിരിച്ച് ഇലഞ്ഞി, മുള തുടങ്ങിയവയാണ് നട്ടത്. മൂന്നു വർഷത്തിനകം സന്ദർശകർക്ക് തണൽ ഒരുക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്.
ജൂൺ, ജൂലായ് മാസങ്ങളിലായി പദ്ധതി പൂർത്തീകരിക്കും. പരിപാടിയുടെ ഉദ്ഘാടനം കൊടികുത്തിമല വനസംരക്ഷണസമിതി പ്രസിഡന്റ് യൂസഫ് പിലാക്കാടൻ നിർവഹിച്ചു എസ്. അരുൺ ദേവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പി.ജി. രതീഷ്, പി. ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
