രാസലഹരിക്കെതിരേ വായന ലഹരിയാക്കാം -ആലങ്കോട് ലീലാകൃഷ്ണ‌ൻ

രാസലഹരിക്കെതിരേ വായന ലഹരിയാക്കാം -ആലങ്കോട് ലീലാകൃഷ്ണ‌ൻ
Share  
2025 May 30, 09:24 AM
vasthu
vasthu

തിരൂർ: രാസലഹരിക്കെതിരേ കുട്ടികൾ വായനലഹരിയും സർഗ്ഗാത്മകലഹരിയും മനസ്സിലേറ്റണമെന്ന് കവിയും തുഞ്ചൻസ്മ‌ാരക ട്രസ്റ്റ് അംഗവുമായ ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ബാലസമാജം സംഘടിപ്പിച്ച ദ്വിദിന സഹവാസക്യാമ്പ് 'മഴവില്ല് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


യുദ്ധം കാരണം കുഞ്ഞുങ്ങൾ പട്ടിണികിടന്നു മരിക്കുകയാണ്. അഹിംസയാണ് കവിത, അഹിംസയാണ് സാഹിത്യം. അന്യ ജീവനെ സഹായിച്ച് നമ്മൾ ധന്യരാകണം, കഥകളിലൂടെ മണ്ടനെ ബുദ്ധിമാനാക്കാമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.


തുഞ്ചൻ ട്രസ്റ്റ് അംഗംപി. കൃഷ്‌ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ്. വെങ്കിടാചലം, ഡോ. കെ. ശ്രീകുമാർ, ബീന മേലഴി, അനന്യ, എസ്. കമൽനാഥ് എന്നിവർ സംസാരിച്ചു.


തുടർന്ന് 'കാവ്യാസ്വാദനം' എന്ന വിഷയത്തിൽ ഡോ. ഇ.എം. സുരജയും, 'കഥയും നോവലും എന്ന വിഷയത്തിൽ ഐ.ആർ പ്രസാദും, 'രചനാപാഠം' എന്ന വിഷയത്തിൽ ഡോ. കെ. ശ്രീകുമാറും, 'നാടൻപാട്ടുകൾ' എന്ന വിഷയത്തിൽ സുരേഷ് തിരുവാലിയും വ്യത്യസ്‌ത സെഷനുകളിൽ ക്ലാസെടുത്തു.


വെള്ളിയാഴ്ച‌ രാവിലെ ഏഴിന്.എസ്. കമൽനാഥ് യോഗ അവതരിപ്പിക്കും. വിവർത്തനത്തിന്റെ പ്രായോഗികതലം' എന്ന വിഷയത്തിൽ കെ.എസ്. വെങ്കിടാചലവും നാടകക്കളരിയെ കുറിച്ച് എമിൽ മാധവിയും കാവ്യാസ്വാദനത്തെക്കുറിച്ച് ഷീജ വക്കവും ക്ലാസെടുക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI