
തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിരോധനം ഏർപ്പെടുത്തി ജില്ലാകളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും മറ്റ് സാഹസിക വിനോദങ്ങളും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോരമേഖലകളിലെ ട്രെക്കിങ്ങും നിരോധിച്ചു.
ഖനനവും നിരോധിച്ചു
മേയ് 27 വരെ ഇടുക്കി ജില്ലയിലെ എല്ലാ ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്‌ടർ നിരോധിച്ചിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നിരോധനമില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group