മഴയിൽ തളരാതെ മാരത്തൺ ആവേശം

മഴയിൽ തളരാതെ മാരത്തൺ ആവേശം
മഴയിൽ തളരാതെ മാരത്തൺ ആവേശം
Share  
2025 May 25, 10:37 AM
AYUR
SANTHIGIRI

തൃശ്ശൂർ കനത്ത മഴയിലും ലഹരിക്കെതിരേയുള്ള മാരത്തണിലും വാക്കത്തോണിലും തൃശ്ശൂരിൽ കായികതാരങ്ങളുടെയും സ്പോർട്‌സിനെ സ്നേഹിക്കുന്നവരുടെയും സജീവസാന്നിധ്യം. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലുള്ള 'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്പോർട്‌സ്' എന്ന ലഹരിവിരുദ്ധസന്ദേശയാത്രയുടെ ഭാഗമായുള്ള പ്രചാരണപരിപാടികൾക്ക് ശനിയാഴ്ച ജില്ല വേദിയായി.


രാവിലെ ആറരയ്ക്ക് തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ നിന്നാരംഭിച്ച മാരത്തൺ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു.


ദയ ആശുപത്രി, പവർ ഹൗസ്, എൻജിനീയറിങ് കോളേജ് ജങ്‌ഷൻ, പള്ളിമൂല, ചെറുമുക്ക്, പെരിങ്ങാവ്, ചെമ്പുക്കാവ്, ജവാഹർ ബാലഭവൻ, രാമനിലയം, ഇൻഡോർ സ്റ്റേഡിയം വഴി അക്വാട്ടിക് കോംപ്ലക്‌സിൽത്തന്നെ മാരത്തൺ സമാപിച്ചു. തുടർന്ന് എട്ടരയ്ക്ക് അക്വാട്ടിക് കോംപ്ലക്‌സിൽനിന്ന് ബിനി ജങ്ഷൻ-പാറമേക്കാവ് വഴി തെക്കേഗോപുരനടവരെ വാക്കത്തോണും നടന്നു. എ.സി. മൊയ്തീൻ എംഎൽഎ ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. മന്ത്രി വി. അബ്‌ദുറഹിമാൻ നേതൃത്വം നൽകി.


ജനപ്രതിനിധികൾ, മതസമുദായിക നേതാക്കൾ, ഒളിമ്പ്യന്മാർ, കായികതാരങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എൻസിസി-എസ്‌പിസി വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുനടന്ന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. എ.സി. മൊയ്‌തീൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ്‌കുമാർ ജോസഫ്, അന്താരാഷ്ട്ര ഫുട്‌ബോൾ താരം സി.വി. പാപ്പച്ചൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ. സാംബശിവൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇ.ടി. ടൈസൺ എംഎൽഎ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മാരത്തൺ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കളിക്കളം വീണ്ടെടുക്കലിൻ്റെ ഭാഗമായി കണ്ടശ്ശാംകടവ് മുണ്ടശ്ശേരി സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ മന്ത്രി വി. അബ്‌ദുറഹിമാൻ സന്ദർശിച്ചു. തുടർന്ന് ഇൻഡോർസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ കായികമേഖലയിലെ പ്രമുഖ വ്യക്തികളുമായി മന്ത്രി സംവദിച്ചു.


വൈകീട്ട് 4.30-ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ രണ്ടാംഘട്ട വാക്കത്തോൺ നടന്നു. തുടർന്ന് വൈകീട്ട് ആറിന് ചാവക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan