
കോടിക്കുളം : പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് മഴക്കാല ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്താൻ തീരുമാനം. ഇതിനായുള്ള വിവിധ വകുപ്പുകളുടെ ഏകോപനയോഗം നടന്നു.
വാർഡുകളിലെ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഗ്രാമസഭകൾ ചേർന്ന് ഇവിടുത്തെ ആരോഗ്യപ്രശ്‌നങ്ങൾ ചർച്ചചെയ്യും. ഇതിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കും.
ശുചീകരണം നടത്തേണ്ട സ്ഥലങ്ങൾ, വെള്ളക്കെട്ടുകൾ, ഹോട്ട്സ്പോട്ടുകൾ, തുടങ്ങിയവ വേർതിരിക്കും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി പ്രതിരോധ പ്രവർത്തനം നടത്തും. ഭവന സന്ദർശനം വഴിയുള്ള ബോധവത്കരണവും ഉണ്ടാകും. ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഡ്രൈ കണ്ടൈനർ നീക്കം ചെയ്യൽ സ്വകാര്യ, പൊതു കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം എന്നിവയും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുള്ള മേഖലകൾ നിരന്തര നിരീക്ഷണ വിധേയമാക്കും. ആയുർവേദ ആശുപത്രിയുമായി ചേർന്ന് കൊതുകിനെതിരേ പുകയ്ക്കുവാനുള്ള പൂർണ വിതരണം, ഹോമിയോ ആശുപത്രിയുടെ പ്രതിരോധമരുന്ന് വിതരണം എന്നിവയും ഉണ്ടാകും.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികൾ നടത്തുന്നവർക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും. ക്ലബ്ബുകൾ, കുടുംബശ്രീ അംഗങ്ങൾ, മറ്റു പൊതുപ്രവർത്തകർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരെയും പദ്ധതികളിൽ സഹകരിപ്പിക്കും.
കോടിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുരേഷ്‌ബാബു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജേർലി റോബി അധ്യക്ഷയായി,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group