
പൊൻകുന്നം ലോക ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ജൈവവൈവിധ്യ രജിസ്റ്റർ 'ജൈവജാലകം' പ്രകാശനവും സ്ഥലനാമവൃക്ഷ നടീൽ പരിപാടിയുടെ ഭാഗമായ തൈ വിതരണവും നടത്തി. വനംവകുപ്പ് പദ്ധതിക്കായി തയ്യാറാക്കിയ വിത്തുണ്ടകൾ വനം വകുപ്പിന് കൈമാറി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ആറുപഞ്ചായത്തിലെ ജൈവവൈവിധ്യം, അവ നേരിടുന്ന വെല്ലുവിളികൾ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രാദേശിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വരേഖയാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കേരള സർക്കാർ രൂപവത്കരിച്ച വിത്തുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി അരിച്ചെടുത്ത മണ്ണും ചാണകവും ധാതുലവണങ്ങളും ചേർത്ത വിത്തുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥനായ കെ. സുരേഷിന്, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണിയും ചേർന്ന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാ കിരൺ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി, ശ്രീജിത്ത് വെള്ളാവൂർ, ബി. രവീന്ദ്രൻനായർ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, തോംസൺ, എം. സുരേഷ്, കെ. ബിനു, എ.കെ. ഫാസിൽ, പി.സി. ബാബു, പി.എൻ. സുജിത്ത്, പി.വി. രാജു, പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group