മിൽമ സമരം പിൻവലിച്ചു

മിൽമ സമരം പിൻവലിച്ചു
മിൽമ സമരം പിൻവലിച്ചു
Share  
2025 May 23, 09:32 AM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് സമരത്തിൽനിന്ന് യൂണിയനുകൾ പിൻമാറിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും സർക്കാരിന്റെ വാർഷികച്ചടങ്ങുകൾ നടക്കുന്നതിനാൽ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു. സമരം നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പിൻമാറാൻ യൂണിയനുകൾ തീരുമാനിച്ചത്.


സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്. പണിമുടക്കിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാൻ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിനു പ്രേരിപ്പിച്ചത്.


പുനർനിയമനത്തെ ഐഎൻടിയുസി, സിഐടിയു യൂണിയനുകൾ സംയുക്തമായി എതിർത്തു. സഹകരണനിയമം അട്ടിമറിച്ചാണ് നിയമനമെന്നും തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും ഈമാസം ആദ്യംതന്നെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ലേബർ കമ്മിഷണർ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽനിന്നു പിൻമാറാൻ സംഘടനകൾ തയ്യാറായില്ല. എന്നാൽ, എംഡിക്ക് പുനർനിയമനം നൽകിയത് മേഖലാ യൂണിയൻ്റെ തീരുമാനമാണെന്നും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പിഞ്ചുറാണി മാധ്യമങ്ങളോടു പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s