
കുത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിൻ്റെ സഹകരണത്തോടെ ആമ്പിലാട് സൗത്ത് പകൽ വയോജന വിശ്രമകേന്ദ്രത്തിന് മുകളിൽ നിർമിച്ച ഗ്രാമദീപം യോഗ സ്റ്റഡി സെൻറർ ആൻഡ് യൂത്ത് സെൻറർ കെട്ടിടം സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യോഗ സ്റ്റഡിസെൻറർ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിൽ ജിംനേഷ്യത്തിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ഗംഗാധരൻ അധ്യക്ഷനായി. വിജേഷ് മാറോളി, എം. ഷീന, എൻ. അജീഷ്, ടി. ബാലൻ, പി.പി. രാജീവൻ, കല്ലിക്കണ്ടി വിനോദൻ, യോഗ പരിശീലക കെ. സപ്‌ന, എം. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ആമ്പിലാട് എൽപി സ്‌കൂളിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക വി. സുരഭി, ആമ്പിലാട് പാറ അങ്കണവാടി വർക്കർ പി. പ്രസന്നകുമാരി എന്നിവരെ ആദരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group