
കല്പറ്റ: അഭിരുചിക്കനുസരിച്ച് അറിവ്, കഴിവ്, മനോഭാവം എന്നിവയിൽ വിദ്യാർഥികളെ തൊഴിലിനും സമൂഹത്തിനുമായി സജ്ജരാക്കാൻ 'ക്രിയേറ്റീവ് കോർണർ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്.
സമഗ്രശിക്ഷ കേരളയും(എസ്എസ്കെ) വിദ്യാഭ്യാസവകുപ്പും സ്റ്റാർ പദ്ധതിയിലുൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയനവർഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് (ക്രിയേറ്റീവ് കോർണർ, അഞ്ചുമുതൽ 10 വരെ വിദ്യാർഥികൾക്കായുള്ള പദ്ധതി ആദ്യഘട്ടത്തിൽ ജില്ലയിലെ എട്ട് സർക്കാർ സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്.
വിദ്യാർഥിയെ തൊഴിലുമായും സമൂഹവുമായും ബന്ധിപ്പിക്കാൻ പര്യാപ്തമാക്കുന്ന പഠനാന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം.
കൃഷി, വയറിങ്, ഫാഷൻ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിങ് തുടങ്ങി ഏഴുമേഖലകളിൽ പാഠപുസ്‌തകത്തോടുചേർത്ത് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്.
ഒരുസ്കൂളിൽ 5.50 ലക്ഷംരൂപ പദ്ധതിക്ക് ചെലവാകും. തരുവണ യുപി സ്കൂൾ, മാനന്തവാടി യൂപി സ്‌കൂൾ, ഇരുളം ഹൈസ്‌കൂൾ, ചേനാട് ഹൈസ്‌കൂൾ, കല്ലങ്കര യൂപി സ്കൂൾ, കണിയാമ്പറ്റ യൂപി സ്‌കൂൾ, പുളിയാർമല യുപി സ്‌കൂൾ, തലപ്പുഴ യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ ക്രിയേറ്റീവ് കോർണർ നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനം ജില്ലയിൽ പൂർത്തിയായി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group