സാധ്യതാപഠനത്തിന് കേന്ദ്രസംഘമെത്തി

സാധ്യതാപഠനത്തിന് കേന്ദ്രസംഘമെത്തി
സാധ്യതാപഠനത്തിന് കേന്ദ്രസംഘമെത്തി
Share  
2025 May 23, 09:10 AM
VASTHU

സുൽത്താൻബത്തേരി : സംസ്ഥാന വനംവകുപ്പ് സമർപ്പിച്ച പ്രാദേശിക കർമപദ്ധതി(റീജണൽ ആക്ഷൻ പ്ലാൻ ഫോർ കേരള)യുടെ പ്രായോഗികത പരിശോധിക്കാനും വയനാട്ടിലെ കാര്യങ്ങൾ പഠിക്കുന്നതിനുമായി ഏഴംഗ കേന്ദ്രസംഘം വയനാട്ടിൽ ത്രിദിന സന്ദർശനം പൂർത്തിയാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാന-മനുഷ്യ സംഘർഷങ്ങളും അതുമായി ബന്ധപ്പെട്ട മറ്റുപ്രശ്നങ്ങളും പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുംകൂടിയാണ് സംഘമെത്തിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മുൻ വനം ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. തമിഴ്‌നാട് മുൻപ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയ് ശ്രീവാസ്‌തവ അധ്യക്ഷനായ സമിതിയിൽ കേരള മുൻ പിസിസിഎഫ് അനിൽ ഭരദ്വാജ്, കർണാടക മുൻ പിസിസിഎഫ് അജയ് മിശ്ര, വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ശാസ്ത്രജ്ഞരായ രാജേഷ് കൽവ, ഡോ. ഭൂമിനാഥൻ, ഡോ. അജു മാത്യു ജോർജ്, അനുകുൽ നാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


കേരള സന്ദർശനത്തിന്റെ ഭാഗമായി ആദ്യമായി വയനാട്ടിലെത്തിയ സംഘം വയനാട് വന്യജീവിസങ്കേതം, നോർത്ത്, സൗത്ത് ഡിവിഷനുകൾ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ടെത്തി. ബുധനാഴ്‌ച മുത്തങ്ങ കുങ്കിയാന പരിശീലനകേന്ദ്രം, സെന്ന മരങ്ങളുള്ള പ്രദേശം, വന്യജീവി സങ്കേതം വെറ്ററിനറി ലാബ്, ചേലക്കൊല്ലിയിലെ എഐ ഫെൻസിങ് തുടങ്ങിയവയും സന്ദർശിച്ചു. സംസ്ഥാനത്ത് പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് നടപ്പാക്കുന്നവ, നടപ്പാക്കാൻ ഉദ്ദേശിക്കുന്നവ, കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നവ എന്നിങ്ങനെ പദ്ധതികളെ തരംതിരിച്ച് പരിശോധിച്ചു. ഈ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം ലഭിച്ചാൽ കൂടുതൽ ഫണ്ട് കിട്ടുകയും അത് വനമേഖലകൾക്ക് പ്രയോജനകരമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യ മൃഗ സംഘർഷങ്ങളുടെ തോത് മനസ്സിലാക്കുന്നതിനൊപ്പം ഓരോ വനമേഖലയോടും ചേർന്നുള്ള സ്ഥലങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും നിർദേശിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഫിൽഡ് സന്ദർശനം നടത്തി മനസ്സിലാക്കിയ പ്രശ്‌നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകും. വൈൽഡ് ലൈഫ് സിസിഎഫ് ടി. ഉമ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സൂരജ് ബെൻ, അസി. ഫോറസ്റ്റ് കൺസർവേറ്റർ എ. ഷജ്ന കരീം, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഐ.പി. സഞ്ജയ്കുമാർ, കെ. കണ്ണൻ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan