
കൊച്ചി ഉപയോഗിക്കുന്ന വെള്ളത്തേക്കുറിച്ച് ആശങ്കയുണ്ടോ എങ്കിൽ നിങ്ങൾക്ക് കേരള വാട്ടർ അതോറിറ്റി മറൈൻഡ്രൈവിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിലേക്ക് കടന്നുചെല്ലാം. പിണറായി സർക്കാരിൻ്റെ നാലാംവാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന എൻ്റെ കേരളം പ്രദർശനമേളയിലാണ് കേരള വാട്ടർ അതോറിറ്റി സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
ആലുവ പുഴയിൽ നിന്നും വെള്ളമെടുത്ത് വെള്ളം എങ്ങനെ ശുദ്ധീകരിക്കുന്നു എന്നതിന്റെ പ്രവർത്തന മോഡലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആറ് ഘട്ടങ്ങളിലൂടെ നടക്കുന്ന ശുദ്ധീകരണപ്രക്രിയ ഇവിടെ നമുക്ക് കാണാം. വാട്ടർ അതോറിറ്റി ജീവനക്കാർ വെള്ളം ശുചീകരിക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങൾ സന്ദർശകർക്ക് വിശദമായി പറഞ്ഞു നൽകും. വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാൻ്റുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആയതിനാൽ ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതേ സജ്ജീകരണങ്ങളോടെ പൊതുജനങ്ങൾക്ക് ബോധ്യമാക്കുന്നതിനാണ് മിനിയേച്ചർ പ്ലാന്റ് നിർമിച്ചിരിക്കുന്നത്. വാട്ടർ അതോറിറ്റി ജീവനക്കാരായ ഇ.ഡി. സനൽ, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവർ 20 ദിവസമെടുത്താണ് ശുദ്ധീകരണ പ്ലാന്റിൻ്റെ പ്രവർത്തന മാതൃക നിർമിച്ചത്. ഇതോടൊപ്പം പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ സുരക്ഷ അറിയാനുള്ള 11 പരിശോധനകളും മേളയിൽ സൗജന്യമായി നൽകുന്നുണ്ട്. ജനങ്ങൾക്കിടയിൽ സ്റ്റാളിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രദർശനം വെള്ളിയാഴ് അവസാനിക്കും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group