'വിദ്യുത് 2025'-ന് അമൃതയിൽ തുടക്കമായി

'വിദ്യുത് 2025'-ന് അമൃതയിൽ തുടക്കമായി
'വിദ്യുത് 2025'-ന് അമൃതയിൽ തുടക്കമായി
Share  
2025 May 23, 07:22 AM
VASTHU

അമൃതപുരി (കൊല്ലം): നാഷണൽ ലെവൽ ഇൻ്റർ കൊളീജിയേറ്റ് മൾട്ടിഫെസ്റ്റ് വിദ്യുത് 2025-ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാംപസിൽ തുടക്കമായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ടെക്നോളജി ഇനവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കർ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. ബെംഗളൂരു ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കൺസൾട്ടൻ്റ് എസ്. രാമചന്ദ്രൻ, തെങ്കാശി സെമി കണ്ടക്ടേഴ്സസ് സിഇഒ അനന്തൻ അയ്യാസാമി, സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജുക്കേഷൻ (സിഎഡി ആർആർമ്മ) ഡയറക്‌ടർ ജി. വിജയരാഘവൻ എന്നിവർ മുഖ്യാതിഥികളായി,


'ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഇന്ത്യയുടെ നൂറ്റാണ്ട്' എന്ന വിഷയത്തിൽ ചർച്ച നടത്തി. സ്കൂൾ ഓഫ് എൻജിനിയറിങ് ഡീൻ ഡോ. ബാലകൃഷ്‌ണൻ ശങ്കർ, അമൃത സ്കൂൾ ഓഫ് സ്‌പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ഡോ. എസ്.എൻ. ജ്യോതി എന്നിവർ പങ്കെടുത്തു.


ഇരുപത്തിയഞ്ചോളം സാങ്കേതിക ശില്പശാലകൾ, മത്സരങ്ങൾ, ഡ്രോൺ വർക്ക്ഷോപ്പ്, ഹാക്കത്തൺ, പ്രഭാഷണപരമ്പര എന്നിവയുൾപ്പെടെ എഴുപതിലധികം പരിപാടികളാണ് അമൃതപുരി കാംപസിൽ നടക്കുന്നത്. റെവൽ ഷോ, ഗ്രാന്റ് ഓട്ടോ എക്സ്പോ എന്നിവയുമുണ്ട്. 'ഫിഫ്‌ത് സ്ട്രോക്ക്' എന്നപേരിൽ സംഘടിപ്പിക്കുന്ന ഗ്രാൻ്റ് ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലെയും വിദേശത്തെയും വാഹനങ്ങൾ പ്രദർശിപ്പിക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന മൾട്ടിഫെസ്റ്റിൽ അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan