ബാലരാമപുരത്തെ ഗതാഗതക്കുരുക്കും അപകടവുമൊഴിവാക്കാൻ നടപടി

ബാലരാമപുരത്തെ ഗതാഗതക്കുരുക്കും അപകടവുമൊഴിവാക്കാൻ  നടപടി
ബാലരാമപുരത്തെ ഗതാഗതക്കുരുക്കും അപകടവുമൊഴിവാക്കാൻ നടപടി
Share  
2025 May 23, 07:19 AM
VASTHU

തീരുമാനങ്ങളുമായി സർവകക്ഷി യോഗം


ബാലരാമപുരം കരമന-കളിയിക്കാവിള പാതയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾ, ബാലരാമപുരത്തെ അനധികൃത പാർക്കിങ്. ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികൾ ആലോചിക്കാൻ സർവകക്ഷി യോഗം ചേർന്നു. നെയ്യാറ്റിൻകര ഡിവൈഎസ്‌പി. എസ്. ഷാജിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ബാലരാമപുരം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, പ്രദേശത്തെ വിവിധ സംഘടനകൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഒരാഴ്ച‌ മുൻപ് ദേശീയപാതയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്നാണ് റൂറൽ എസ്.പി. സുദർശൻ്റെ നിർദേശപ്രകാരം യോഗം ചേർന്നത്.


പ്രധാന തീരുമാനങ്ങൾ


ബാലരാമപുരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്‌ഡ് പോസ്റ്റ്


വിഴിഞ്ഞം റോഡ്, കൊടിനട-മുടവൂർപ്പാറ എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ് തടയും


നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് അടഞ്ഞുകിടക്കുന്ന പെട്രോൾ പമ്പിൻ്റെ സമീപത്തേക്കു മാറ്റും


കൊടിനടയിൽ ട്രാഫിക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കും


കാട്ടാക്കട റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan