
അരി സിവിൽ സപ്ലൈസിന് കൈമാറി
പാറശ്ശാല : പാറശ്ശാലയ്ക്കുസമീപം കുഴിഞ്ഞാൻവിളയിലെ സ്വകാര്യ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 16,200 കിലോ റേഷൻ അരി പാറശ്ശാല പോലീസ് പിടികൂടി. റേഷൻ അരിയെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് അരി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറി. ഗോഡൗണിലുണ്ടായിരുന്ന ഇഞ്ചിവിള സ്വദേശി ഖലീം, ഷാജി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ കുടകളിൽനിന്ന് ശേഖരിക്കുന്ന റേഷൻ അരി പ്രമുഖ കമ്പനികളുടെപേരിൽ വിപണിയിലെത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പാറശ്ശാല പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 324 പാക്കുകളിലായി സൂക്ഷിച്ചിരുന്ന റേഷൻ അരി കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെത്തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരത്തി റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചു. ഗോഡൗണിനുള്ളിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറും കണ്ടെത്തി. കാറിന്റെ പിന്നിലെ സീറ്റുകൾ ഇളക്കിമാറ്റിയനിലയിലായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group