ഗതാഗതനിയന്ത്രണമേർപ്പെടുത്തി ഫയർ എൻജിനുകൾക്ക് പാതയൊരുക്കാൻ

ഗതാഗതനിയന്ത്രണമേർപ്പെടുത്തി ഫയർ എൻജിനുകൾക്ക് പാതയൊരുക്കാൻ
ഗതാഗതനിയന്ത്രണമേർപ്പെടുത്തി ഫയർ എൻജിനുകൾക്ക് പാതയൊരുക്കാൻ
Share  
2025 May 19, 09:20 AM
santhigiry

കോഴിക്കോട്: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിച്ചതോടെ രക്ഷാപ്രവർത്തനം

സുഗമമാക്കാനായി നഗരത്തിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി. പുതിയ ബസ് സ്റ്റാൻഡിൻ്റെ പടിഞ്ഞാറേഭാഗത്തുള്ള രാജാജി റോഡ് പൂർണമായി അടച്ചു. അത്യാവശ്യവാഹനങ്ങൾമാത്രമാണ് കടത്തിവിട്ടത്. വിവിധ അഗ്നിരക്ഷാനിലയങ്ങളിൽനിന്നെത്തിയ ഫയർ എൻജിനുകൾ വീണ്ടും വെള്ളം നിറയ്ക്കാനെത്തിയത് മാനാഞ്ചിറയിലായിരുന്നു. ബസ് സ്റ്റാൻഡുമുതൽ മാനാഞ്ചിറവരെ ഇതിനായി ഗതാഗതനിയന്ത്രണമേർപ്പെടുത്തി.


അവധിദിവസമായിരുന്നതിനാലും വിദ്യാർഥിറാലി നടക്കുന്നതിനാലും നഗരത്തി വൈകീട്ട് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിനുപുറമ തീപ്പിടിത്തം കാരണം നഗരത്തിലെ പ്രധാന റോഡ് അടക്കേണ്ടിവന്നതിനാൽ വാഹനങ്ങളുമായി എത്തിയ പലരും റോഡിൽ കുടുങ്ങി. ബസ് സർവീസുകൾ പലതും നിർത്തിവെച്ചതോടെ ഏറെനേരം യാത്രക്കാരും വലഞ്ഞു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan