
ചേളന്നൂർ: 2020 ജൂലായിൽ ഡിടിപിസി, ഇറിഗേഷൻ, മലിനീകരണ നിയന്ത്രണബോർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഒളോപ്പാറയിലെത്തി പരിശോധന നടത്തി. മാസ്റ്റർപ്ലാനും വിശദമായ പദ്ധതിയും തയ്യാറാക്കാൻ കൺസൽട്ടന്റിനെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരുന്നു. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേത്യത്വത്തിൽ 2021 ജൂലായിലും ഒളോപ്പാറ സന്ദർശിച്ചിരുന്നു. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന ഒളോപ്പാറ ടൂറിസം പദ്ധതിയിൽ മൂന്ന് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി വികസനപ്രവർത്തനം നടത്തുമെന്നും പറഞ്ഞിരുന്നു. കണ്ടൽക്കാടിനും തീരത്തിനും കോട്ടംതട്ടാതെയുള്ള സൗന്ദര്യവത്കരണം, പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുക, ഒളോപ്പാറ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്‌തിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.
ഒരുക്കണം ശൗചാലയം, കുടിവെള്ളം
ദിവസേന ഒട്ടേറെയാളുകളെത്തുന്ന ടൂറിസം കേന്ദ്രത്തിൽ ശൗചാലയം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ചില ബോട്ട് ക്ലബ്ബുകൾ ഒരുക്കിയ പരിമിതമായ ശൗചാലയസൗകര്യം മാത്രമാണുള്ളത്.
ഡ്രജിങ് നടത്തണം
പുഴയുടെ അടിത്തട്ടിൽ ചെളിനിറയുന്ന പ്രശ്‌നമുണ്ട്. ബോട്ടുകൾ പോകുന്നതിന് ഇത് തടസ്സമുണ്ടാക്കുന്നു. ഡ്രജ്ജിങ് നടത്തി ചെളി നീക്കംചെയ്യുകമാത്രമാണ് ഇതിന് പരിഹാരം. അതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് ബോട്ടിറക്കിയ സ്വയംസഹായസംഘത്തിലെ അംഗങ്ങളും പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group