കല അവതരിപ്പിക്കാൻ ചിലർക്ക് ലഹരി വേണമെന്ന സ്ഥിതി -ഒ.ആർ. കേളു

കല അവതരിപ്പിക്കാൻ ചിലർക്ക് ലഹരി വേണമെന്ന സ്ഥിതി -ഒ.ആർ.  കേളു
കല അവതരിപ്പിക്കാൻ ചിലർക്ക് ലഹരി വേണമെന്ന സ്ഥിതി -ഒ.ആർ. കേളു
Share  
2025 May 19, 09:14 AM
santhigiry

പാലക്കാട് ചിലർക്ക് പാട്ടു പാടണമെങ്കിലും കഥയെഴുതണമെങ്കിലും ലഹരിയുപയോഗിക്കണമെന്ന സ്ഥിതിയാണെന്ന് മന്ത്രി ഒ.ആർ. കേളു. സെലിബ്രിറ്റികളടക്കം ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുമ്പോഴാണ് അവരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത്. അവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും മന്ത്രി കേളു ചോദിച്ചു. കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന കമ്മിറ്റി പാലക്കാട്ട് സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ലഹരി ഉപയോഗിച്ചാൽ അവരുടെ ഭാവിയെന്താണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുമാത്രം ബോധവത്കരണം നടത്തിയിട്ടു കാര്യമില്ല. അവർ ഏതു സാഹചര്യത്തിലാണ് ലഹരിയിലേക്കെത്തിപ്പെട്ടതെന്ന് കണ്ടെത്തി തടയണം. ഒരാളെ ഉപദേശിക്കാൻപോലും കഴിയാത്തവിധം ആളുകളുടെ മനോഭാവം മാറിയെന്നും മന്ത്രി കേളു പറഞ്ഞു.


താരേക്കാട് ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ കെപിപിഎ സംസ്ഥാനപ്രസിഡൻ്റ് കെ.കെ. ജോസ് അധ്യക്ഷനായി. സാഹിത്യകാരൻ സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. രാധാകൃഷ്ണൻ, പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പ്രിൻസ് ബാബു കെഎസ്ടിഎ ജില്ലാസെക്രട്ടറി കെ. അജില, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മേരി സിൽവർസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


ലഹരിക്കെതിരേയുള്ള ശില്പശാലയുടെ ഭാഗമായി ഞായറാഴ്‌ച രാവിലെ നടന്ന ബോധവത്കരണ പരിപാടി കെ. പ്രേംകുമാർ എൽഎൽഎ ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാപ്രസിഡൻ്റ് സി. ശാന്തകുമാർ അധ്യക്ഷനായി. പരിശീലന ക്ലാസുകൾക്ക് തൃശ്ശൂർ വിമുക്തി മാനേജർ പി.കെ. സതീഷ്, പാലക്കാട് എക്സൈസ് ഇൻസ്പെക്‌ടർ കെ.ആർ. അജിത്ത് എന്നിവർ നേതൃത്വം നൽകി. കെപിപിഎ വൈസ് പ്രസിഡൻ്റ് എൽ. സജൻദാസ്, സെക്രട്ടറി കെ.ടി. രാമദാസ്, തുടങ്ങിയവർ സംസാരിച്ചു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan