
അരൂർ സിപിഐ അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനത്തിൽ ഔദ്യോഗികപക്ഷത്തിന് ആധിപത്യം. കമ്മിറ്റിയിൽ നടത്തിയ അഴിച്ചുപണിയിലാണ് എതിർവിഭാഗത്തെ വെട്ടിനിരത്തി ആധിപത്യം നേടിയത്. 25 അംഗ കമ്മിറ്റിയിൽ 17 പേരും ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്നവരാണത്രേ. നിലവിലുണ്ടായിരുന്ന കമ്മിറ്റിയിൽനിന്നും രണ്ടുമാർ സ്വയം ഒഴിവായപ്പോൾ മൂന്നുപേരെ ഒഴിവാക്കിയതായാണ് സൂചന. നേരത്തേ ഒഴിവായിരുന്ന കെ.എസ്. രാജേന്ദ്രനു പുറമേ പി.എ. ഷിഹാബുദ്ദീൻ, എം.എൻ. സുരേന്ദ്രൻ, കെ.ജി. രഘുവരൻ, മുംതാസ് സുബൈർ എന്നിവരാണ് ഒഴിവായത്. ഇവർക്കു പകരമായി രാഗിണി രമണൻ, ആർ, വിന്നിൽ സി.ടി. വേണുഗോപാൽ, രഞ്ജിത്താൽ, സുബൈർ കോട്ടൂർ എന്നിവരെ ഉൾപ്പെടുത്തി. നിലവിലെ സെക്രട്ടറി കെ. ബാബുലാൽ സെക്രട്ടറിയായി തുടരും. സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എംഎൽഎക്കുമെതിരേ സമ്മേളനത്തിൽ മുക്ഷവിമർശനമുയർന്നു. സിപിഎമ്മിൻ്റെ തൻപ്രമാണിത്വവും മാടമ്പിത്തരവും ഇടതുപക്ഷ ഐക്യത്തിന് ഭീഷണിയായിരിക്കുകയാണെന്ന് പ്രതിനിധികൾ വിമർശനമുയർത്തി. കുടുംബശ്രീകളെ മുൻനിർത്തിയുള്ള പിൻവാതിൽ നിയമനത്തിലടക്കം ധാർഷ്‌ട്യമാണ് കാട്ടുന്നത്. ഇതെല്ലാം ഇടതുപക്ഷത്തെ ജനങ്ങൾ ശത്രുപക്ഷത്താക്കുകയാണ്. പ്രതിപക്ഷത്തിന്റെ ദൗർബല്യംകൊണ്ടാണ് സംസ്ഥാന സർക്കാർ നിലനിൽക്കുന്നതെന്നും ഇതേരീതിയിൽ തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. കയർവ്യവസായത്തെ ഇല്ലാതാക്കിയെന്ന പേരും ഇടതുസർക്കാരിനു ലഭിച്ചിരിക്കുകയാണെന്നും പരമ്പരാഗത വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ കാട്ടുന്നില്ലെന്ന വിമർശനവും ഉയർന്നു. എംഎൽഎയുടെ രാഷ്ട്രീയ പരിചയക്കുറവും ഇടതുപക്ഷരീതികളറിയാത്തതും തിരിച്ചടിയാണെന്നും പഞ്ചായത്തംഗങ്ങൾക്കൊപ്പം പോലും പ്രവർത്തനം എത്തുന്നില്ലെന്നും സമ്പൂർണ പരാജയമാണെന്നും പ്രതിനിധികൾ വിമർശിച്ചു. വികസനഫണ്ടുവിഭജനത്തിൽ സിപിഐ ഉയർത്തുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നുപോലുമില്ല. സംസ്ഥാനമന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം പരാജയമാണെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group