
ഈരാറ്റുപേട്ട നഗരത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്ക്കാരം വീണ്ടും അവതാളത്തിലായി. വളരെക്കാലത്തെ പരിശ്രമത്തിത്തിനൊടുവിൽ നടപ്പാക്കിയ സമ്പൂർണ ട്രാഫിക് പരിഷ്‌കാരത്തിന് പോലീസിൻ്റെ സേവനം വേണ്ടവിധം കിട്ടുന്നില്ലെന്ന പരാതിയും ശക്തമാണ്.
പരിഷ്‌കാരത്തിൻ്റെ തുടക്കത്തിൽ ട്രാഫിക് നിയന്ത്രിക്കാനും നിയമലംഘകരെ കൈകാര്യം ചെയ്യാനും സജീവമായി ഉണ്ടായിരുന്ന പോലീസും ഹോംഗാർഡും പിന്നീട് സജീവമല്ലാതായി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിരുന്ന അഹമ്മദ് കുരിക്കൾ നഗറിൽ നടപ്പാക്കിയ മാറ്റം ടൗണിൻ്റെ പകുതി കുരുക്ക് അഴിച്ചിരുന്നു. ഇത് നിയന്ത്രിച്ചിരുന്നത് പോലീസായിരുന്നു.
അനധികൃതമായി കറങ്ങിക്കൊണ്ടിരുന്ന ഓട്ടോയെ നിയന്ത്രിച്ചതും അധികസമയം ബസുകളെ സ്റ്റോപ്പിൽ കിടക്കാൻ അനുവദിക്കാതിരുന്നതുമാണ് ഗതാഗതക്കുരുക്കിൽനിന്നും ടൗണിനെ രക്ഷപ്പെടുത്തിയത്. പിന്നീടിത് കൃത്യമായി പോലീസ് ശ്രദ്ധിക്കാത്തതിനാൽ വീണ്ടും ടൗൺ പലപ്പോഴും ഗതാഗതക്കുരുക്കിലാകുന്ന സ്ഥിതിയാണ്.
കറങ്ങിക്കൊണ്ടിരുന്ന ഓട്ടോകൾക്ക് സഹകരണ ബാങ്കിന് മുൻപിൽ സ്റ്റാൻഡ് അനുവദിച്ചെങ്കിലും പൂർണമായി വിജയത്തിലെത്തിയില്ല. ബസിൽ വന്നിറങ്ങുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പുളിക്കൽ ഷോപ്പിങ് മാളിനുള്ളിൽ ഓട്ടോകൾ കറങ്ങുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ആദ്യമൊക്കെ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പോലീസിൻ്റെ സേവനം ഉണ്ടായിരുന്നു.
വൺവേ തെറ്റിക്കുന്നവരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിക്കുകയും നഗരസഭയിൽ അതിൻ്റെ സ്ക്രീൻ സ്ഥാപിക്കുകയും ചെയ്‌തതാണ്. എന്നാൽ ക്യാമറ നിരീക്ഷിക്കാനോ, നിയമം തെറ്റിക്കുന്നവർക്ക് പിഴ നൽകാനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് പിഴ നൽകി ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. ഈരാറ്റുപേട്ടയിൽ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്.
ഈ ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്. ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ചാൽ ടൗണിലെ ഗതാഗത പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group