
പരശുറാമിനും കേരളത്തിൽ മാത്രം സർവീസ് നടത്തുന്ന വേണാട്, വഞ്ചിനാട് എക്സ്പ്രസുകൾക്കും പ്രധാന ലൈനിൽ നിന്നുമാറി ഒട്ടേറെയിടത്ത്സ്റ്റോപ്പുകളുണ്ട്
കടുത്തുരുത്തി : വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിൽ
കൂടുതൽ എക്സ്പ്രസ് തീവണ്ടികൾക്ക് സ്റ്റോപ്പ് വേണമെന്ന യാത്രക്കാരുടെ ആവശ്യം സഫലമാകാൻ ഇനിയും എത്രകാലം കാത്തിരിക്കണം. ആദർശ് സ്റ്റേഷനായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് പ്രാധാന്യമേറെയാണ്. വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം, സൂര്യദേവക്ഷേത്രമായ ആദിത്യപുരം ക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, കുറവിലങ്ങാട് പള്ളി, കേരളത്തിലെ ഏക സ്വയംഭൂനരസിംഹക്ഷേത്രമായ കോഴാ ശ്രീനരസിംഹസ്വാമിക്ഷേത്രം, തീർഥാടനകേന്ദ്രമായ രാമപുരം നാലമ്പലം, മുട്ടുചിറ പളളി ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്തിച്ചേരാൻ കഴിയുന്നത് വൈക്കം റോഡ് സ്റ്റേഷനിൽനിന്നാണ്.
കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളേജ്, കുറവിലങ്ങാട് സയൻസ് സിറ്റി, വലവൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐടി), കുറവിലങ്ങാട് ദേവമാതാ കോളേജ്, തലയോലപ്പറമ്പ് ഡി.ബി. കോളേജ്, ഇഴവൂർ സെയ്ന്റ് സ്റ്റീഫൻസ് കോളേജ് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ളവരുടെ യാത്രാസ്റ്റേഷനുമാണിത്. എന്നാൽ, ഇവിടെ നിർത്തുന്ന ട്രെയിനുകൾ വളരെ കുറച്ചുമാത്രം.
പ്രധാന തീവണ്ടികൾക്ക് സ്റ്റോപ്പില്ല
തിരുവനന്തപുരം ഡിവിഷൻ്റെ കേരള എക്സ്‌പ്രസ്, മധുര ഡിവിഷൻ്റെ പാലരുവി, ഗുരുവായൂർ-മധുര ഇൻ്റർസിറ്റി എക്‌സ്പ്രസുകൾ ഒഴികെ ഒരു എക്‌സ്പ്രസ് ട്രെയിനിനും വൈക്കത്ത് സ്റ്റോപ്പില്ല. കൂടാതെ പാസഞ്ചർ, മെമു തീവണ്ടികൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. പരശുറാമിനും കേരളത്തിൽ മാത്രം സർവീസ് നടത്തുന്ന വേണാട്, വഞ്ചിനാട്, എക്സ്പ്രസുകൾക്കും പ്രധാന ലൈനിൽ നിന്നുമാറി ഒട്ടേറെ സ്റ്റോപ്പുകളുണ്ട്. എന്നാൽ, പ്രധാനലൈനിൽ ഐലൻഡ് പ്ലാറ്റ്ഫോമുകളോട് കൂടിയ വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കുന്നില്ല.
ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ വൈക്കം, കടുത്തുരുത്തി, പാലാ മേഖലയിലുള്ളവർക്ക് പ്രയോജനപ്പെടുമെന്ന് യാത്രക്കാരനായ ശ്രീജേഷ് രവീന്ദ്രൻ പറഞ്ഞു. പാലക്കാട് ഡിവിഷൻ്റെ പരശുറാമടക്കമുള്ള തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പില്ല.
റിസർവേഷൻ കൗണ്ടറില്ല
വർഷങ്ങളായുള്ള പ്രധാന ആവശ്യമാണ് റിസർവേഷൻ കൗണ്ടർ അനുവദിക്കണമെന്നത്. നിലവിൽ തീവണ്ടി സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പേ ഇവിടെനിന്ന് ടിക്കറ്റ് കിട്ടു. ഇരട്ടപ്പാതയുടെ ഭാഗമായി സ്റ്റേഷൻ നവീകരിച്ചപ്പോൾ റിസർവേഷൻ കൗണ്ടറിനടക്കമുള്ള സൗകര്യങ്ങൾ പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കിയിരുന്നു.
പിറവം റോഡ്(വെള്ളൂർ) സ്റ്റേഷനിൽ കൗണ്ടറുണ്ടെങ്കിലും ആവശ്യത്തിന് ഗതാഗതസൗകര്യമില്ല. ഇതുമൂലം റിസർവേഷനായി എറണാകുളം, കോട്ടയം സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. കൗണ്ടർ തുടങ്ങിയാൽ കൂടുതൽ പ്രയോജനപ്രദമാകുമെന്ന് ആപ്പാഞ്ചിറ പൗരസമിതി സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലിൽ പറഞ്ഞു.അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group