ഹാപ്പിനസ് പാർക്കുമായി നഗരസഭ

ഹാപ്പിനസ് പാർക്കുമായി നഗരസഭ
ഹാപ്പിനസ് പാർക്കുമായി നഗരസഭ
Share  
2025 May 19, 08:56 AM
santhigiry

പത്തനംതിട്ട: കുട്ടികൾക്കും മുതിർന്നവർക്കും ആഹ്ളാദം പകരാൻ പത്തനംതിട്ട നഗരസഭ ഹാപ്പിനസ് പാർക്ക് ഒരുക്കുന്നു. വെറും പാർക്കല്ല, കുട്ടികൾക്ക് മതിമറന്ന് ഉല്ലസിക്കാനും മുതിർന്നവർക്ക് പ്രഭാത സായാഹ്ന സവാരി ഒരുക്കാനുമാണ് പാർക്ക് നിർമിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം 58 ലക്ഷം രൂപ ചെലവിട്ടാണ് പാർക്കിൻ്റെ നിർമാണം. ബസ് സ്റ്റാൻഡിനോടുചേർന്ന് കണ്ണങ്കര തോടിന് സമീപം കാടുപിടിച്ചുകിടക്കുന്ന പ്രദേശം നന്നാക്കിയാണ് പാർക്കിൻ്റെ നിർമാണം പുരോഗമിക്കുന്നത്.


കുട്ടികളുടെ പാർക്കിന് 28 ലക്ഷം രൂപയാണ് ചെലവിടുന്നത്. ഒപ്പം ഇവിടെ സ്ഥാപിക്കുന്ന ശൗചാലയത്തിന് 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിവിധ ഉപകരണങ്ങളും പാർക്കിൽ എത്തിച്ചു. ചിത്രകാരൻ അനീഷ് വെട്ടിപ്രം വരച്ച ചിത്രങ്ങൾ വഴിയിടം ഭിത്തിയെ വർണാഭമാക്കി. ജലത്തിനുള്ളിലെ കാഴ്‌ചകളായ ഡോൾഫിൻ, സ്വർണ മത്സ്യം തുടങ്ങിയവ ഭിത്തിയുടെ ഒരു വശത്ത് മനോഹര ചിത്രങ്ങളാവുമ്പോൾ മറ്റൊരു ഭിത്തിയിൽ ഗിത്താർ വായിക്കുന്ന കുട്ടി, വിമാനത്തിൽനിന്നിറങ്ങുന്ന കുട്ടി എന്നിവയാണ്. മറ്റൊരു വശത്ത് സിംഹം, ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങൾക്കൊപ്പം വ്യത്യസ്‌തമായ മരങ്ങളും ചിത്രങ്ങളായി നിറഞ്ഞുനിൽപ്പുണ്ട്.


പ്രഭാതസവാരി നടത്തുന്നവർക്കായി നടപ്പാതയുടെ നിർമാണവും പൂർത്തിയായി. യാത്ര സുഗമമാക്കുന്നതിന് തറയിൽ ടൈൽ പാകി റോഡരികിൽ കൈവരിയും നിർമിച്ചു. ഒപ്പം ലഘുഭക്ഷണശാലയും നിർമിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പാർക്കിൻ്റെ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല. വാഹനത്തിലെത്തുന്നവർക്ക് ഇവിടെ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan