കടയ്ക്കൽ ടൂറിസം പദ്ധതി വേഗത്തിലാക്കും

കടയ്ക്കൽ ടൂറിസം പദ്ധതി വേഗത്തിലാക്കും
കടയ്ക്കൽ ടൂറിസം പദ്ധതി വേഗത്തിലാക്കും
Share  
2025 May 19, 08:53 AM
santhigiry

കടയ്ക്കൽ :ഗ്രാമപ്പഞ്ചായത്തിൻ്റെ സ്വപ്‌നപദ്ധതിയായ കടയ്ക്കൽ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കും പദ്ധതിയിലുൾപ്പെട്ട മാറ്റിടാംപാറ പ്രദേശം റവന്യുവകുപ്പ് പഞ്ചായത്തിനു കൈമാറിയതിനെ തുടർന്നാണിത്. മാറ്റിടാംപാറ, കടയ്ക്കൽ ക്ഷേത്രങ്ങൾ, വിപ്ലവസ്‌മാരകം എന്നിവ കൂട്ടിയിണക്കി കടയ്ക്കലിനെ ടൂറിസം കേന്ദ്രമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളാണ് വേഗത്തിൽ മുന്നേറുന്നത്.


മാറ്റിടാംപാറയിൽ പദ്ധതി നടപ്പാക്കുന്നതിന് പാറ ഉൾപ്പെടുന്ന റവന്യുവക സ്ഥലം പഞ്ചായത്തിനു കൈമാറി സർക്കാർ ഉത്തരവായി. 18.23 ആർസ് സ്ഥലമാണ് പത്തുവർഷത്തെ പാട്ടവ്യവസ്ഥയിൽ ഉടമസ്ഥാവകാശം റവന്യുവകുപ്പിൽ നിലനിർത്തിക്കൊണ്ട് പഞ്ചായത്തിനു കൈമാറിയത്. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നശേഷം ആദ്യം ഏറ്റെടുത്ത പദ്ധതിയാണ് കടയ്ക്കൽ ടൂറിസം പദ്ധതി.


ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാറ്റിടാംപാറയിലെ പ്രകൃതിദത്ത ഗുഹകളുടെയും താഴ്‌വാരങ്ങളിലെ പുൽമേടുകളുടെയും സാധ്യത പ്രയോജനപ്പെടുത്തി സാഹസിക ടൂറിസം, ദിവാൻ ഭരണത്തിനെതിരേ സമരം നടന്ന കടയ്ക്കൽ ചന്തയും അനുബന്ധമായുള്ള വിപ്ലവസ്‌മാരക ചത്വരവും, പാർക്കിൽ പുതുതായി നിർമിക്കുന്ന സാംസ്‌കാരികനിലയം, കടയ്ക്കൽ ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങളുടെ മധ്യത്തിൽ നാലേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രക്കുളം എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.


ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള ക്ഷേത്രക്കുളം നവീകരണം അന്തിമഘട്ടത്തിലാണ്. ക്ഷേത്രങ്ങളിലേക്കുള്ള പാതകളുടെ നവീകരണം, മിനി ലൈറ്റ് ടവർ സ്ഥാപിക്കൽ, കാത്തിരിപ്പുകേന്ദ്രം, ആധുനിക ശൗചാലയങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സമയബന്ധിതമായി ഘട്ടംഘട്ടമായി പദ്ധതിയുടെ സാക്ഷാത്കാരമാണ് ലക്ഷ്യമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ്‌കുമാർ അറിയിച്ചു. 2025-26 സാമ്പത്തികവർഷത്തെ 50 ലക്ഷം രൂപ പദ്ധതിവിഹിതം പ്രയോജനപ്പെടുത്തിയുള്ള നിർമാണപ്രവർത്തനങ്ങളും നടന്നുവരികയാണ്.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan