
തിരുവനന്തപുരം : 82 കോടി രൂപയുടെ പാട്ടക്കുടിശ്ശിക നിലവിലുണ്ടെന്നും ഇവ
നൽകാതെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കരാറുകാരോട് കേരള സർവകലാശാലാ വൈസ് പാൻസലർ ഡോ. മോഹനൻ കുന്നമ്മൽ.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി കരാറുകാർ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റുന്നത് തടഞ്ഞുകൊണ്ടാണ് വൈസ് ചാൻസലർ ഇക്കാര്യമറിയിച്ചത്. സ്റ്റേഡിയത്തിൽ നടത്തുന്നത് അനധികൃത നിർമാണ പ്രവർത്തനങ്ങളാണെന്നും ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും വൈസ് ചാൻസലർ നിർദേശിച്ചു.
സർവകലാശാലയുടെ 37 ഏക്കർ ഭൂമിയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിർമാണത്തിന് പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുള്ളത്. കാര്യവട്ടം സ്പോർട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജൻസിയും, സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഗെയിംസ് സെക്രട്ടേറിയറ്റുമായാണ് കരാർ.
സ്റ്റേഡിയത്തിനനുബന്ധമായുള്ള തിയേറ്റർ, റസ്റ്ററന്റ്, കോൺഫറൻസ് ഹാൾ എന്നിവയിൽനിന്നുള്ള വരുമാനമുള്ളപ്പോഴാണ് പാട്ടത്തുകയിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഉന്നതതല രാഷ്ട്രീയ ഇടപെടലും ഇതിനുപിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.
ഇതിനിടയിലാണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്താനും, അക്കേഷ്യാ മരങ്ങൾ മുറിച്ചുകടത്താനും കരാറുകാർ ശ്രമിച്ചത്. വൈസ് ചാൻസലർ അധ്യക്ഷനായ മേൽനോട്ട കമ്മിറ്റിയുണ്ടെങ്കിലും യഥാസമയം പാട്ടക്കുടിശ്ശിക ഈടാക്കുന്നതിൽ കമ്മിറ്റി നിസംഗത പാലിക്കുന്നതായും ആരോപണമുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group