
കോഴിക്കോട് തീപ്പിടിത്തം ; തീയണച്ചു,
പുക ശമിപ്പിക്കാൻ കഠിനശ്രമം
കോഴിക്കോട്: മാവൂർ റോഡ് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പടര്‍ന്നു പിടിച്ച തീ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അണച്ചു.
ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീയണച്ചത്. ഇതിനുശേഷം നഗരത്തിലാകെ പരന്ന പുക അടക്കാനുള്ള ശ്രമം നടക്കുകയാണ്. രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീനിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷീറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്. 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയര്‍ ഫോഴ്‌സില്‍ എത്തിയത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ഫയര്‍ എന്‍ജിന്‍ ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയ മാക്കുന്നതിന് തടസമുണ്ടാക്കി. ഒരു യൂണിറ്റ് മാത്രമാണ് കോഴിക്കോട് ബീച്ചില്‍ ഉണ്ടായിരുന്നത്.
എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച് വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാന്‍ സഹായിച്ചു. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയർ എന്‍ജിനുകളോട് എത്താനായി നിർദ്ദേശിച്ചിട്ടുണ്ട്. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മിതികള്‍ അധികൃതരുടെ കണ്‍മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.
പൊളിച്ചുമാറ്റിയ ഭാഗത്തുകൂടി ഉള്ളില്‍ കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീ ഇനിയും അണച്ചില്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയാകുമെന്നാണ് ഭയം. അതേസമയം ബസ് സ്റ്റാന്‍ഡില്‍ കൂട്ടം കൂടിനിന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ വിളിച്ചിട്ടുണ്ട്. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ അടക്കമാണ് കത്തിനശിച്ചത്.
ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്. നാല് മണിക്കൂറായിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെന്‍ഡര്‍ വരെ എത്തിച്ചിരുന്നു. എന്നിട്ടും നിയന്ത്രിക്കാനാകാതെ വന്നത് പ്രതിസന്ധിയുണ്ടാക്കി.. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത് തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group